കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ (88) നിര്യാതനായി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു വിയോഗം. ഖബറടക്കം നാളെ (ചൊവ്വ) ഉച്ചക്ക് ഒരു മണിക്ക് കൊയിലാണ്ടിയില്‍.
സയ്യിദ് അഹ്‌മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ല്‍ കൊയിലാണ്ടിയിലാണ് ജനനം. 1978 മുതല്‍ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍, ജാമിഅഃ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയി
കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തില്‍, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം.
അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളുടെ നാമധേയത്തില്‍ ജാമിഅ മുഈനിയ്യ അജ്മീര്‍ ശരീഫ് നല്‍കുന്ന രണ്ടാമത് സുല്‍ത്വാനുല്‍ ഹിന്ദ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി മുബാറക് റോഡില്‍ വലിയകത്ത് ബംഗ്ലാവിലായിരുന്നു താമസം.
Related News