കൊച്ചി: 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കം. ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിന സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സൈന്‍ബോര്‍ഡില്‍ നേതാക്കള്‍ തിരുത്തലിന്റ കൈയ്യൊപ്പ് ചാര്‍ത്തി.
തുടര്‍ന്ന് 'ഫാഷിസം, വര്‍ഗീയത, ഭരണകൂടം-തിരുത്ത്' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ഡി.സി.സി സെക്രട്ടറി ജിന്റോ ജോണ്‍, സി.പി.ഐ ജില്ല സെക്രട്ടറി എന്‍. അരുണ്‍, ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹന്‍ എം.എല്‍.എ, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എം.എല്‍.എ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ മോഡറേറ്ററായി.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാന്‍ എം.പി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ. മാഹിന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തഹ്‌ലിയ എം.എല്‍.എ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ആക്റ്റിവിസ്റ്റ് ഡോ. ടി.എസ് ശ്യാംകുമാര്‍, കവി രമേശ് കാവില്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളുണ്ടായി. ത്രിദിന സമ്മേളനം നാളെ (ഞായര്‍) വൈകിട്ട് റാലി, വൈറ്റ് ഗാര്‍ഡ് പരേഡ്, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
Related News