l o a d i n g

ഇന്ത്യ

അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2026


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയൊരു പിഴവായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇളയ മകന്‍ സഞ്ജയ് ഗാന്ധിയെ നിയന്ത്രണത്തില്‍ നിര്‍ത്തിയിരുന്നെങ്കില്‍ അടിയന്തിരാവസ്ഥ സൃഷ്ടിച്ച വന്‍ നാശനഷ്ടങ്ങളും തിരിച്ചടികളും ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തന്റെ പുതിയ ഓര്‍മ്മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്നും, ആ തീരുമാനം അവരുടെ മനസ്സിന് വലിയ ഭാരമായിരുന്നുവെന്നും സോണിയ പറഞ്ഞു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് അടിയന്തിരാവസ്ഥ പിന്‍വലിച്ച ശേഷമാണ് താന്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനെച്ചൊല്ലി ഗാന്ധി കുടുംബത്തിനുള്ളില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായി സോണിയ ഓര്‍ത്തെടുത്തു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് പകരം അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് രാജീവ് ഗാന്ധി അമ്മയോട് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അടിയന്തിരാവസ്ഥ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് സഞ്ജയ് ഗാന്ധിയായിരുന്നു. ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും ഇന്ദിരാഗാന്ധിയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ സഞ്ജയ്ക്ക് സാധിച്ചിരുന്നു. സഞ്ജയ് ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസിലെ അന്നത്തെ ചില മുതിര്‍ന്ന നേതാക്കളും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ ഇന്ദിരാഗാന്ധിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

നിര്‍ബന്ധിത വന്ധ്യംകരണ പ്രക്ഷോഭങ്ങളും ഡല്‍ഹിയിലെ ചേരി നിര്‍മ്മാര്‍ജ്ജനവും ഉള്‍പ്പെടെ അടിയന്തിരാവസ്ഥക്കാലത്തുണ്ടായ അതിക്രമങ്ങളില്‍ ഇന്ദിരാഗാന്ധി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ജനങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. സോണിയയുടെ ഓര്‍മ്മക്കുറിപ്പ് നവംബര്‍ പത്തിന്് പുറത്തിറങ്ങും.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
November 7, 2026
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
November 7, 2026
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
November 7, 2026
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
November 7, 2026
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
November 7, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
November 7, 2026
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
November 7, 2026
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 7, 2026
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
November 7, 2026