l o a d i n g

ഇന്ത്യ

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും

Thumbnail
Publisher By     Staff Reporter
November 7, 2026


ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനി നാളെ (നവംബര്‍ എട്ട്) നൂറാം വയസ്സിലേക്ക് പ്രവേശിക്കും. അദ്ദേഹത്തിന്റെ 99-ാം ജന്മദിനം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷിക്കും. 1927 നവംബര്‍ 8 നാണ് അദ്വാനി ജനിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രത്യേക യാഗവും പ്രാര്‍ത്ഥനകളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ അദ്വാനിയുടെ മകള്‍ പ്രതിഭ അദ്വാനിയുടെ സാന്നിധ്യത്തില്‍ ചടങ്ങിനെ അഭിസംബോധന ചെയ്യും. അദ്വാനിയുടെ ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും ആസ്പദമാക്കിയുള്ള പ്രത്യേക അവതരണവും ചടങ്ങിലുണ്ടാകും.

ബി.ജെ.പിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അദ്വാനി മൂന്ന് തവണ പാര്‍ട്ടി അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായും 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2024 മാര്‍ച്ചില്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരതരത്‌ന' നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ദല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്വാനി ഒക്ടോബര്‍ 19-നാണ് ആശുപത്രി വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 7-ന് അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
November 7, 2026
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
November 7, 2026
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
November 7, 2026
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
November 7, 2026
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
November 7, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
November 7, 2026
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
November 7, 2026
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 7, 2026
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
November 7, 2026

Related News