മദീന: മദീനയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ നേരിയതു മുതല്‍ മിതമായ തോതില്‍ മഴ പെയ്തു. നഗരത്തില്‍ മേഘാവൃതമായ അന്തരീക്ഷം തുടരുന്നതിനാല്‍ പകല്‍ സമയത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഹായില്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ്, കാഴ്ചപരിധി പൂര്‍ണ്ണമായും കുറയുന്ന അവസ്ഥ എന്നിവക്ക് സാധ്യതയുണ്ട്. ഹായില്‍ നഗരം, അനുബന്ധ ഗവര്‍ണറേറ്റുകള്‍, തുറസ്സായ സ്ഥലങ്ങള്‍, ഹൈവേകള്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത വേണം.
വൈകുന്നേരം 5 മണി വരെ മഴയുള്ള അന്തരീക്ഷം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഹൈവേകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
Related News