l o a d i n g

ഗൾഫ്

റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
November 7, 2026

റിയാദ്: ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ പങ്കെടുത്ത ഗ്രേഡിംഗ് ടെസ്റ്റില്‍, പരിശീലനത്തിലൂടെ നേടിയെടുത്ത സ്വയംപ്രതിരോധ കഴിവുകളും മാര്‍ഷല്‍ ആര്‍ട്‌സ് മികവുകളും അവര്‍ പ്രകടിപ്പിച്ചു.

കുട്ടികളില്‍ ആത്മവിശ്വാസം, അച്ചടക്കം, ഏകാഗ്രത, സ്വയംപ്രതിരോധശേഷി എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ നേടിയ കഴിവുകള്‍ വിലയിരുത്തുന്നതിനും തുടര്‍പരിശീലനത്തിന് പ്രോത്സാഹനം നല്‍കുന്നതിനുമാണ് ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചത്.


മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം കുട്ടികളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസിക കരുത്തും ആത്മവിശ്വാസവും വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഷംനാദ് കരുനാഗപ്പള്ളി അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം ഇത്തരം പരിശീലനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഡിഫന്‍സ് ഇന്റര്‍നാഷണല്‍ അക്കാദമിയുടെ സ്ഥാപകനും ഗ്രാന്‍ഡ്മാസ്റ്ററുമായ അഞ്ജൂ ജി ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. മാസ്റ്റര്‍ ദീപു, മാസ്റ്റര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗ്രേഡിംഗ് ടെസ്റ്റില്‍ കുട്ടികള്‍ വിവിധ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനമുറകളും സ്വയംപ്രതിരോധ വിദ്യകളും അവതരിപ്പിച്ചു. കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് രക്ഷിതാക്കളുടെയും പരിശീലകരുടെയും വലിയ പ്രോത്സാഹനം

ഡിഫന്‍സ് ഇന്റര്‍നാഷണല്‍ അക്കാദമി കുടുംബാംഗങ്ങളായ നീതു, ദീപു, സാമുവല്‍, കനക, സുജ ബിനോയ്, അനീഷ്, സുരേന്ദ്രന്‍, മാധവന്‍, സാബു, ബിനീഷ്, രാജേഷ്, ജിജിന്‍, തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിശീലകരും രക്ഷിതാക്കളും അക്കാദമി അംഗങ്ങളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു
November 7, 2026
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു
November 7, 2026
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു
November 7, 2026
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
November 7, 2026
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
November 7, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
November 7, 2026
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
November 7, 2026
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 7, 2026
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍
November 7, 2026

Related News