l o a d i n g

ഗൾഫ്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന

Thumbnail
Publisher By     Staff Reporter
November 7, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഹൂതി ഭീകരര്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ സൗദി സഖ്യസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു. റിയാദ് മേഖലയെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ട ക്രൂയിസ് മിസൈല്‍ വ്യോമസേന തകര്‍ത്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി ശനിയാഴ്ച രാവിലെ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം റിയാദ് മേഖലയില്‍ എത്തിയ ഭീകരരുടെ ഒരു ഡ്രോണും സഖ്യസേന തകര്‍ത്തിരുന്നു. കൂടാതെ, ശനിയാഴ്ച രാവിലെ നജ്‌റാന്‍ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും, പിന്നീട് മക്ക മേഖലയില്‍ ഒരു ഡ്രോണും സഖ്യസേന തടഞ്ഞു നശിപ്പിച്ചു. മിസൈലുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് അവയുടെ അവശിഷ്ടങ്ങള്‍ നിലത്തുവീണിട്ടുണ്ടെന്നും ഇതിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും അല്‍-മാലികി വ്യക്തമാക്കി.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് നജ്‌റാനിലും ജിസാന്‍ നഗരത്തിലും ദേശീയ മുന്‍കരുതല്‍ പ്ലാറ്റ്ഫോം വഴി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അപകടസാധ്യത ഒഴിവായതായി അധികൃതര്‍ പ്രഖ്യാപിച്ചു.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു

റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു

അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍
November 7, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
November 7, 2026
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി

മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍

Related News