മക്ക: മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ നടത്തുന്ന തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങളെ ഇരുഹറം കാര്യാലയ പ്രസിഡന്‍സി ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ വിശുദ്ധിയെ ലംഘിക്കുന്നതും തീര്‍ത്ഥാടകരുടെയും ഭക്തജനങ്ങളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വലിയ ഭീഷണിയുമാണെന്ന് കാര്യാലയം ചൂണ്ടിക്കാട്ടി.
ഇരുഹറമുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും, നിരപരാധികളായ ആളുകളുടെയും പുണ്യസ്ഥലങ്ങളുടെയും ജീവനും സ്വത്തിനും അപായമുണ്ടാക്കാനാണ് ഹൂതി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നും പ്രസിഡന്‍സി വ്യക്തമാക്കി.
എന്നാല്‍ ഇത്തരം ആക്രമണ ശ്രമങ്ങള്‍ സൗദി അറേബ്യയുടെ സുരക്ഷയെയും സ്ഥിരതയെയും ഒരുതരത്തിലും ബാധിക്കില്ലെന്ന് പ്രസിഡന്‍സി വ്യക്തമാക്കി. പുണ്യസ്ഥല സംരക്ഷണത്തിലും ഇരുഹറമുകളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്നും അതോറിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Related News