l o a d i n g

കേരള

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് മഹാറാലിയോടെ കൊച്ചിയില്‍ സമാപനം; മുസ്‌ലിം ലീഗിന്റെ ശക്തിക്കു കാരണം മതേതര നിലപാട് -മുഖ്യമന്ത്രി വി.ഡി സതീശന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2026


കൊച്ചി: മറൈന്‍ ഡ്രൈവിനെ ജനസാഗരമാക്കി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല പരിസമാപ്തി. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ 'വൈറ്റ് ഗാര്‍ഡിന്റെ' പ്രൗഢഗംഭീരമായ പരേഡും പതിനായിരങ്ങള്‍ അണിനിരന്ന ചിട്ടയായ റാലിയും യൂത്ത് ലീഗിന്റെ ശക്തിയും അച്ചടക്കവും വിളിച്ചറിയിക്കുന്നതായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എം.എല്‍.എ, ട്രഷറര്‍ പി. ഇസ്മയില്‍, ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി.


സമ്മേളനത്തില്‍ ലീഗിന്റെയും യു.ഡി.എഫിന്റെയും മതേതര നിലപാടുകളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ശക്തമായി പ്രകീര്‍ത്തിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ശക്തി പ്രാപിച്ചത് അവരുടെ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകള്‍ കൊണ്ടാണെന്നും, വര്‍ഗീയതയോട് യാതൊരു കാരണവശാലും യു.ഡി.എഫ് ഒത്തുതീര്‍പ്പ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ അക്രമ രാഷ്ട്രീയത്തിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രൂക്ഷവിമര്‍ശനമുന്നയിച്ചു. കാലഹരണപ്പെട്ട ആശയങ്ങളുമായി മുന്നോട്ടുപോകുന്ന സി.പി.എം, കലാലയങ്ങളില്‍ ഭീകരതയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അക്രമ രാഷ്ട്രീയം ഭയന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിടേണ്ട അവസ്ഥയാണുള്ളതെന്നും, ഇത്തരം അക്രമങ്ങളുടെയും ഭയപ്പെടുത്തലുകളുടെയും കാലം കഴിഞ്ഞെന്ന് ഇടതുപക്ഷം തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു.


മുസ്ലിം ലീഗ്് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയംഗ് ഖാര്‍ഗേ അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.



Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
November 9, 2026
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
November 9, 2026
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
November 9, 2026
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
November 9, 2026
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
November 9, 2026
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
November 9, 2026
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
November 9, 2026
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
November 9, 2026
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
November 9, 2026