മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും നമസ്‌കരിക്കാനെത്തുന്നവര്‍ക്കുമായി വിപുലമായ ജനത്തിരക്ക് നിയന്ത്രണ സംവിധാനങ്ങളുമായി ക്രൗഡ് പ്ലാനിംഗ് ആന്‍ഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ്. തീര്‍ത്ഥാടകരുടെ യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിന് കൃത്യമായ ഫീല്‍ഡ് പ്ലാനിംഗിലൂടെയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
നമസ്‌കാര സ്ഥലങ്ങള്‍, പ്രവേശന-പുറത്തുകടക്കല്‍ പാതകള്‍, സര്‍വീസ് വഴികള്‍ എന്നിവ വേര്‍തിരിച്ചാണ് ജനത്തിരക്ക് ക്രമീകരിക്കുന്നത്. ഇത് ആളുകള്‍ തങ്ങിനില്‍ക്കുന്നതും തിരക്ക് അനുഭവപ്പെടുന്നതും ഒഴിവാക്കാന്‍ സഹായിക്കുന്നു.
ആരോഗ്യ അടിയന്തര വിഭാഗങ്ങള്‍ക്കും മറ്റ് സേവന സംഘങ്ങള്‍ക്കും വേഗത്തില്‍ എത്തിച്ചേരാന്‍ തടസ്സമില്ലാത്ത പ്രത്യേക പാതകള്‍ സജ്ജീകരിച്ചിരിക്കുന്നു. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായി സഞ്ചരിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദിന്റെ മുറ്റങ്ങളിലും ഇടനാഴികളിലും തിരക്ക് ഒഴിവാക്കി ആളുകളെ കൃത്യമായി വഴികാട്ടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ഫീല്‍ഡ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
വിവിധ സുരക്ഷാ-സേവന ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് മസ്ജിദുന്നബവിയിലെ തിരക്ക് നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുന്നത്.
Related News