ജിദ്ദ: മലേഷ്യന്‍ സര്‍വ്വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 'യെസ് 2 മലേഷ്യ' ഉന്നതവിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ മലേഷ്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പിന്തുണയോടെ റെക്‌സ്പോ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ജിദ്ദ അല്‍-റഹ്‌മാനിയയിലെ മലേഷ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വളപ്പില്‍ വൈകുന്നേരം 6:00 മുതല്‍ രാത്രി 10:00 വരെയാണ് മേള നടക്കുക.
ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ മേള അവസരമൊരുക്കുന്നു. ഇടനിലക്കാരോ ഏജന്റുകളോ ഇല്ലാതെ മലേഷ്യന്‍ സര്‍വ്വകലാശാലകളിലെ ഔദ്യോഗിക പ്രതിനിധികളുമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട് സംവദിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
സൗജന്യ സ്റ്റുഡന്റ് വിസ സൗകര്യം. സര്‍വ്വകലാശാല അപേക്ഷാ ഫീസുകളില്‍ പൂര്‍ണ്ണ ഇളവ്,
വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും സാമ്പത്തിക സഹായങ്ങളെക്കുറിച്ചും നേരിട്ട് അറിയാനുള്ള അവസരം എന്നിവയെക്കുറിച്ച് മേളയില്‍ അറിയാം.
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ yes2malaysia.com/event എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Related News