റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റർ ലേഡീസ് വിങ്ങിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതുഊർജം പകരുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രധാന ഭാരവാഹികൾ:
ഷെർമി നവാസ് (പ്രസിഡന്റ്)
ഫെബീന നിസാർ (ജനറൽ സെക്രട്ടറി)
ഫാത്തിമ ഷഫീക് (ട്രഷറർ)
ഷീബ ഫൈസൽ, സുമയ്യ അമീർ (വൈസ് പ്രസിഡന്റുമാർ)
ഹസ്ന ഷമീം, ലുലു സുഹാസ് (ജോയിന്റ് സെക്രട്ടറിമാർ)
ഉപദേശക സമിതിയും രക്ഷാധികാരിയും:
സെൽവ അയ്ദീദ്, നജ്മ നിസാർ (അഡ്വൈസറി ബോർഡ് അംഗങ്ങൾ)
ബീവി കോയ (ചീഫ് പാട്രൺ)
പുതിയ ആശയങ്ങളും നൂതന പ്രവർത്തനരീതികളും ഉൾപ്പെടുത്തി ലേഡീസ് വിങ്ങിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാമൂഹിക കൂട്ടായ്മകൾ, ബോധവൽക്കരണ പരിപാടികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും സംഘടന മുൻഗണന നൽകും.
എം.ഇ.എസ് റിയാദ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നവാസ് റഷീദ്, ഫൈസൽ പൂനൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Related News