ജിദ്ദ- തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ടി.പി.എ) പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025-2026 വര്‍ഷത്തെ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.
ഭാരവാഹികളായി അന്‍വര്‍ കല്ലമ്പലം (പ്രസിഡന്റ്), അസ്ലം പനവൂര്‍ (ജനറല്‍ സെക്രട്ടറി) നൗഷാദ് ആറ്റിങ്ങല്‍ (ട്രഷറര്‍), നാസുമുദ്ദീന്‍ മണനാക്ക് (ചെയര്‍മാന്‍), വിനു രവീന്ദ്രന്‍, തസ്‌നി നുജു (വൈസ് പ്രസിഡന്റുമാര്‍), അന്‍ഷാദ്, സജീര്‍ അണ്ടൂര്‍ക്കോണം, സൗമ്യ വിവേക് (സെക്രട്ടറിമാര്‍), സുലൈമാന്‍ (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍), വിവേക് (കലാ-സാംസ്‌കാരിക സെക്രട്ടറി), നുജു (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
സിറാജ് വടശ്ശേരിക്കോണം, അലക്‌സ്, ഹുസൈന്‍ ബാലരാമപുരം, അഷ്‌റഫ്, സജീബ്, ഷാഫി എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിനും പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്ന് യോഗം ആശംസിച്ചു.
Related News