l o a d i n g

ഇന്ത്യ

ദീപാവലി: ദല്‍ഹിയില്‍ വായുമലിനീകരണം അമ്പതിരട്ടിയായി

Thumbnail
Publisher By     Staff Reporter
November 9, 2026


ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ വ്യാപകമായി പൊട്ടിച്ചതോടെ ദല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി. രാത്രി പത്തുമണി കഴിഞ്ഞ് പടക്കം പൊട്ടിക്കരുതെന്ന സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി മറികടന്നാണ് ദല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിയത്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ മലിനീകരണത്തിന്റെ അളവ് ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയുടെ 50 മടങ്ങിലധികമായി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ എട്ടിന് രാത്രി 11 മണിക്ക് അക്ഷര്‍ധാമില്‍ അളവ് ഒരു ഘനമീറ്ററില്‍ 760.99 മൈക്രോഗ്രാം രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ 24 മണിക്കൂര്‍ ശരാശരി മാര്‍ഗനിര്‍ദേശ പരിധി 15 മൈക്രോഗ്രാമാണ്. ഇതിന്റെ 50.73 മടങ്ങാണ് അക്ഷര്‍ധാമിലെ അളവ്. പടക്കങ്ങളില്‍നിന്നുള്ള പുകയും അന്തരീക്ഷത്തിലെ മറ്റ് മലിനീകരണ ഘടകങ്ങളും ചേര്‍ന്നതോടെ മേഖലയില്‍ പുകമഞ്ഞ് കനത്തു. പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞതും ആശങ്കയുയര്‍ത്തി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പിലെ കണക്കുപ്രകാരം രാത്രി 11.05ന് ദല്‍ഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 373 ആയിരുന്നു. ഇത് 'വളരെ മോശം' വിഭാഗത്തിലാണ്. നോയിഡയില്‍ 319, ഗാസിയാബാദില്‍ 360, ഗുരുഗ്രാമില്‍ 280, ഫരീദാബാദില്‍ 297 എന്നിങ്ങനെയായിരുന്നു സൂചിക. അതേസമയം, അലിപൂര്‍, ബവാന, ബുരാരി, ചാന്ദ്‌നി ചൗക്ക്, മുണ്ട്ക, പഞ്ചാബി ബാഗ്, രോഹിണി, വിവേക് വിഹാര്‍ തുടങ്ങിയ മേഖലകളില്‍ 400 കടന്ന് 'ഗുരുതര' വിഭാഗത്തിലെത്തി.
നവംബര്‍ ഒമ്പതു മുതല്‍ ഏതാനും ദിവസത്തേക്ക് ദല്‍ഹിയിലെ വായുഗുണനിലവാരം ഗുരുതര വിഭാഗത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് വായുഗുണനിലവാര മുന്നറിയിപ്പ് സംവിധാനവും പ്രവചിച്ചിരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് മുമ്പുതന്നെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യതയെ പരിസ്ഥിതി പ്രവര്‍ത്തക ഭവ്രീന്‍ കന്ധാരി ചോദ്യം ചെയ്തു. നഗരത്തിന്റെ ശരാശരി മാത്രം പരിശോധിച്ചാല്‍ ഓരോ പ്രദേശത്തെയും യഥാര്‍ഥ മലിനീകരണനില മനസ്സിലാക്കാനാവില്ലെന്നാണ് അവരുടെ വാദം. പലയിടങ്ങളിലും പൗരന്മാര്‍ സ്ഥാപിച്ച സ്വതന്ത്ര നിരീക്ഷണ ഉപകരണങ്ങള്‍ ഉയര്‍ന്ന മലിനീകരണനില രേഖപ്പെടുത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഐഐടി ഡല്‍ഹി, നംഗ്ലോയ്, എന്‍എസ്‌ഐടി ദ്വാരക എന്നിവിടങ്ങളില്‍ വൈകുന്നേര സമയത്തുപോലും നിരീക്ഷണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ദീപാവലി കഴിഞ്ഞും ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നത് ശൈത്യകാലത്തെ ആവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
November 9, 2026
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
November 9, 2026
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
November 9, 2026
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
November 9, 2026
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
November 9, 2026
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
November 9, 2026
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
November 9, 2026
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
November 9, 2026
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
November 9, 2026