ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ സംഘടിത വാട്‌സ്ആപ് പ്രചാരണം നടക്കുന്നതായി പി.ടി. ഉഷ പരാതി നല്‍കി. നിലവില്‍ ഐ.ഒ.എ പ്രസിഡന്റാണ് ഉഷ. ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഐ.ഒ.എയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ മത്സരിക്കുകയാണ് ഉഷ. നാല് സ്ഥാനങ്ങൡലേക്ക് മലയാളി ഒളിംപ്യന്മാരായ ഉഷയും അഞ്ജു ബോബി ജോര്‍ജും ഉള്‍പ്പെടെ ആറു പേര്‍ മത്സര രംഗത്തുണ്ട്. തന്നെ ഒഴിലാക്കിയുള്ള നാല് പേരുടെ പാനലിനെ വിജയിപ്പിക്കാന്‍ വാട്‌സ്ആപ് പ്രചാരണം നടക്കുന്നതായാണ് ഉഷ പരാതി നല്‍കിയിരിക്കുന്നത്.
വിഖ്യാത കായിക താരങ്ങളുടെ സ്‌പോര്‍ട്‌സ്‌മെന്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്.ഒ.എം) വിഭാഗത്തിലാണ് ആറു വനിതകള്‍ രംഗത്തുള്ളത്. ഇതില്‍ അമ്പെയ്ത്ത് താരം ഡോള ബാനര്‍ജിയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രചാരണം നടത്തുന്നതെന്ന് ഉഷ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
ഇന്ന്് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ച് ഡോള ബാനര്‍ജിയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 'ന്യൂ ഭാരത് പാനല്‍' എന്ന സ്ഥാനാര്‍ഥി കൂട്ടായ്മയ്ക്ക് പിന്തുണ തേടിയുള്ളതായിരുന്നു സന്ദേശം.
നാല് സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്കൊപ്പം ബാലറ്റ് സീരിയല്‍ നമ്പറുകളും വോട്ടര്‍പട്ടികയിലെ റോള്‍ നമ്പറുകളും ഉള്‍പ്പെടുത്തിയാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് ഉഷ പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ പ്രത്യേക സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വോട്ട് അഭ്യര്‍ഥിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഉഷയുടെ നിലപാട്.
ഉഷ, അഞ്ജു ബോബി ജോര്‍ജ്, ഡോള ബാനര്‍ജി എന്നിവരെ കൂടാതെ ബാഡ്മിന്റണ്‍ താരം സയ്‌ന നേവാള്‍, മുന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ബാസ്‌കറ്റ്‌ബോള്‍ ക്യാപ്റ്റന്‍ അനിത പോള്‍ദുരൈ എന്നിവരാണ് മത്സരിക്കുന്നത്.
Related News