l o a d i n g

കേരള

എരുമേലി മഹല്ല് മുന്‍ ചീഫ് ഇമാം അബ്ദുല്‍ കരീം മൗലവി നിര്യാതനായി; ഖബറടക്കം ഇന്ന് അസറിന് ശേഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2026

എരുമേലി: 57 വര്‍ഷക്കാലം എരുമേലി മഹല്ല് മുസ്ലിം ജമാഅത്തില്‍ ചീഫ് ഇമാമായി സേവനമനുഷ്ഠിച്ച പ്രമുഖ പണ്ഡിതന്‍ വി.എസ്. അബ്ദുല്‍ കരീം മൗലവി (മൗലവി സാഹിബ്) നിര്യാതനായി. ഇന്ന് (തിങ്കള്‍) രാവിലെ 7.30-നായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ: സൈനബ ബീവി. മക്കള്‍: ടി.എ. റഹ്‌മത്ത് (റിട്ട. റെയില്‍വേ ഡിവിഷന്‍ പാര്‍സല്‍ ഓഫീസര്‍), സക്കീന ബീവി. മരുമക്കള്‍: അന്‍സാരി, ഹബീബ ബീവി.

തെക്കന്‍ കേരളത്തിലെ പ്രമുഖ ആത്മീയ കേന്ദ്രമായ എരുമേലി മഹല്ലിന്റെ ആത്മാവായി പതിറ്റാണ്ടുകള്‍ നിലകൊണ്ട അദ്ദേഹം, സര്‍വജനസമ്മതനായ പണ്ഡിതശ്രേഷ്ഠനും ഒരു കാലഘട്ടത്തിന്റെ വഴിവിളക്കുമായിരുന്നു. കേവലം ഒരു ഇമാമെന്ന അതിര്‍വരമ്പുകള്‍ക്കപ്പുറം സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യരെ ചേര്‍ത്തുപിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആഴത്തിലുള്ള അറിവ്, ആത്മീയ വിശുദ്ധി, സൗമ്യമായ പെരുമാറ്റം, ലളിത ജീവിതം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.

തെക്കന്‍ കേരളത്തിലെ പ്രഭാഷണ വേദികളില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധേയനായ പ്രാസംഗികനായിരുന്നു അബ്ദുല്‍ കരീം മൗലവി. സങ്കീര്‍ണ്ണമായ വിഷയങ്ങളെപ്പോലും സാധാരണക്കാര്‍ക്ക് ലളിതമായി മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായ എരുമേലിയില്‍ മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം എന്നും മുന്നില്‍നിന്നു. പ്രദേശവാസികളുടെയും പരിസരവാസികളുടെയും വ്യക്തിപരമായ തര്‍ക്കങ്ങളില്‍ നീതിപൂര്‍വ്വമായ മധ്യസ്ഥത വഹിക്കാനും, സങ്കടങ്ങളുമായി എത്തുന്നവര്‍ക്ക് ആശ്വാസമേകാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മൗലവിയുടെ വേര്‍പാടില്‍ പ്രമുഖരും പ്രദേശവാസികളും അനുശോചനം രേഖപ്പെടുത്തി.

Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
November 9, 2026
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
November 9, 2026
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
November 9, 2026
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
November 9, 2026
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
November 9, 2026
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
November 9, 2026
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
November 9, 2026
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
November 9, 2026
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
November 9, 2026