l o a d i n g

സാംസ്കാരികം

സെറ്റില്‍ കുഴഞ്ഞു വീണ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

പുലിമുരുകന്‍, നരന്‍, ഒടിയന്‍ ചിത്രങ്ങളുടെ ക്യാമറ ചെയ്തു

Thumbnail
Publisher By     Staff Reporter
November 10, 2026

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി അമ്പതിലേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍, മാസ് ആക്ഷന്‍ ചിത്രങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിലൂടെ ശ്രദ്ധേയനായി. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

2016ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം 'പുലിമുരുകന്‍' ആയിരുന്നു ശ്രദ്ധേയമായ സിനിമകളിലൊന്ന്. 'നരന്‍', 'ഒടിയന്‍' തുടങ്ങിയ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചു. 'ഉത്തമന്‍', 'പകല്‍പ്പൂരം', 'പട്ടണത്തില്‍ സുന്ദരന്‍', 'നസ്രാണി', 'റോബിന്‍ഹുഡ്', 'ബാബാ കല്യാണി', 'വെള്ളിനക്ഷത്രം', 'അത്ഭുതദ്വീപ്', 'മധുരരാജ', 'റിംഗ് മാസ്റ്റര്‍', 'മല്ലു സിങ്', 'രാമലീല', 'പത്തൊന്‍പതാം നൂറ്റാണ്ട്', 'ബാന്ദ്ര', 'കാഥികന്‍', 'തുടരും' തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിലീസിന് ഒരുങ്ങുന്ന 'അതിമനോഹരം', 'ഒറ്റക്കൊമ്പന്‍' എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു. സിനിമയുടെ വലുപ്പമോ ചെറുപ്പമോ നോക്കാതെ ഓരോ ചിത്രത്തെയും ഒരേ ആത്മാര്‍ഥതയോടെ സമീപിച്ചിരുന്ന ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍.

മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുഹൃത്തിന്റെ ഫ്‌ലാറ്റിലേക്ക് മൃതദേഹം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest News

കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026
 ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
November 10, 2026
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 10, 2026
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
November 10, 2026
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
November 10, 2026
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
November 10, 2026