ലണ്ടന്‍: ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖ പുരസ്‌കാരമായ ബുക്കര്‍ െ്രെപസ് ബ്രിട്ടീഷ് എഴുത്തുകാരന്‍ എം. ജോണ്‍ ഹാരിസണ്‍. 81കാരനായ ഹാരിസണ്‍ ബുക്കര്‍ ലഭിക്കുന്ന പ്രായമേറിയ എഴുത്തുകാരനായി. ദി എന്‍ഡ് ഓഫ് എവരിതിങ് എന്ന നോവലിനാണ് 50,000 പൗണ്ട് (ഏകദേശം 55 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡ് ഇതുവരെ മാര്‍ഗരറ്റ് ആറ്റ്‌വുഡിനായിരുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട എഴുത്തുജീവിതത്തിലൂടെ വായനക്കാര്‍ക്കിടയില്‍ പ്രത്യേക ആരാധകവൃന്ദം സൃഷ്ടിച്ച എഴുത്തുകാരനാണ് ഹാരിസണ്‍. ബ്രിട്ടീഷ് സമൂഹത്തിന്റെ പതനത്തിനു കാരണമായ അജ്ഞാത ദുരന്തത്തിനു ശേഷമുള്ള ലോകമാണ് ദി എന്‍ഡ് ഓഫ് എവരിതിങ് എന്ന നോവലിന്റെ പശ്ചാത്തലം. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരപ്രദേശത്ത് ദുരന്തത്തെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ഒരാളുടെയും അയാളുടെ അമ്മായിയുടെയും ജീവിതമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ദുരന്തത്തിനു പിന്നാലെ പ്രത്യക്ഷപ്പെടുന്ന നിഗൂഢമായ അന്യഗ്രഹ ജീവികളും കഥയുടെ ഭാഗമാണ്.
വായിക്കാന്‍ വെല്ലുവിളിയുയര്‍ത്തുന്ന കൃതിയാണെങ്കിലും മികച്ച സാഹിത്യസൃഷ്ടിയാണ് ഇതെന്ന് ബുക്കര്‍ ജൂറി അധ്യക്ഷയായ മേരി ബിയേഡ് അഭിപ്രായപ്പെട്ടു. മികച്ച സാഹിത്യസൃഷ്ടികളില്‍ പലതും അത്തരത്തിലുള്ളവയാണെന്ന് അവര്‍ പറഞ്ഞു. വായനക്കാരുടെ കാഴ്ചപ്പാടുകളെ തലകീഴായി മറിക്കുന്നതിനൊപ്പം ശുഭാപ്തിവിശ്വാസവും നല്‍കുന്ന നോവലാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സയന്‍സ് ഫിക്ഷന്‍, ഫാന്റസി തുടങ്ങിയ സാഹിത്യവിഭാഗങ്ങളുടെ അതിരുകള്‍ക്കപ്പുറം സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ഹാരിസണെന്ന് ബുക്കര്‍ െ്രെപസ് ചീഫ് എക്‌സിക്യൂട്ടീവ് ഗാബി വുഡ് അഭിപ്രായപ്പെട്ടു. സയന്‍സ് ഫിക്ഷന്‍ ലോകത്തുനിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ എഴുത്തുകാരനാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞു.
1960കളില്‍ എഴുത്താരംഭിച്ച ഹാരിസണ്‍ ഇതുവരെ 13 നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും ഒരു 'ആന്റിമെമ്മോയറും' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1969ല്‍ ആരംഭിച്ച ബുക്കര്‍ പുരസ്‌കാരം ഇംഗ്ലീഷില്‍ എഴുതപ്പെട്ടതും നിശ്ചിത വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചതുമായ മികച്ച നോവലിനാണ് നല്‍കുന്നത്. ഈ വര്‍ഷത്തെ ചുരുക്കപ്പട്ടികയില്‍ മാര്‍ലണ്‍ ജെയിംസിന്റെ ദി ഡിസപ്പിയറേഴ്‌സ്, ലൂക്ക് കെന്നാര്‍ഡിന്റെ ബ്ലാക്ക് ബാഗ്, എലിസബത്ത് സ്ട്രൗട്ടിന്റെ ദി തിങ്‌സ് വി നെവര്‍ സേ തുടങ്ങിയ കൃതികളും ഇടം നേടിയിരുന്നു. ജൂറി ഏകകണ്ഠമായി ഹാരിസണെ വിജയിയായി തിരഞ്ഞെടുത്തു.
Related News