l o a d i n g

ഗൾഫ്

ജിദ്ദ ഐ.സി.എഫ് 'എഡ്യൂ സ്‌കോളര്‍ഷിപ്പ്' പദ്ധതിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2026

ജിദ്ദ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ICF) ജിദ്ദ റീജിയന്‍ കമ്മിറ്റിയുടെ 'എഡ്യൂ സ്‌കോളര്‍ഷിപ്പ്' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ പദ്ധതി.

പ്ലസ് ടുവിന് ശേഷം ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉന്നത പഠനത്തിനായുള്ള സഹായം നല്‍കുന്നത്. അക്കാദമിക പിന്തുണയ്ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനവും ധാര്‍മിക മൂല്യവര്‍ദ്ധനവും ലക്ഷ്യമിട്ട് പ്രമുഖര്‍ നയിക്കുന്ന പ്രത്യേക പരിശീലന ക്ലാസുകളും ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, വിദഗ്ദ്ധരടങ്ങുന്ന പാനല്‍ നയിക്കുന്ന പേഴ്സണല്‍ മെന്റര്‍ഷിപ്പ് സൗകര്യവും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പ്രാഥമിക തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി, യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിമാസ സ്‌കോളര്‍ഷിപ്പ് തുക നല്‍കുക.

മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ 'ഹിദായ പാലാഴി'യുടെ സഹകരണത്തോടെയാണ് ഐ.സി.എഫ് ജിദ്ദ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള ഐ.സി.എഫിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

അബ്ദുല്‍ കലാം അഹ്സനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങില്‍ യഹ്യ ഖലീല്‍ നൂറാനി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും സൈക്യാട്രിസ്റ്റുമായ ഡോ. നൂറുദ്ദീന്‍ റാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലന ക്ലാസിന് നേതൃത്വം നല്‍കി.

സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മദനി, ഹാമിദ് സഖാഫി, റാഷിദ് സഖാഫി, ഐ.സി.എഫ് നേതാക്കളായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുജീബ് എ.ആര്‍. നഗര്‍, ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, ഹസ്സന്‍ സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൈദ് മുഹമ്മദ് മാസ്റ്റര്‍ കണ്ണമംഗലം സ്വാഗതവും മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

Latest News

കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026
 ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
November 10, 2026
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 10, 2026
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
November 10, 2026
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
November 10, 2026
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
November 10, 2026