l o a d i n g

ബിസിനസ്

ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ 'ശുക്രന്‍' ലോയല്‍റ്റി പ്രോഗ്രാമില്‍ വിവരചോര്‍ച്ച; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     Staff Reporter
November 12, 2026

ദുബായ്: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ലോയല്‍റ്റി പ്രോഗ്രാമായ 'ശുക്രന്‍' അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ചോര്‍ന്നതായി കമ്പനി സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ജനനത്തീയതി എന്നിവയാണ് സുരക്ഷാ ലംഘനത്തിലൂടെ പുറത്തുപോയതെന്ന് ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് അയച്ച ജാഗ്രതാ സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായും നിയമപാലകരെയും ബന്ധപ്പെട്ട അതോറിറ്റികളെയും വിവരം അറിയിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശുക്രന്‍ സിസ്റ്റത്തില്‍ സൂക്ഷിക്കാത്തതിനാല്‍ അവ സുരക്ഷിതമാണെന്ന് കമ്പനി ഉറപ്പുനല്‍കി. പാസ്വേഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലായതിനാല്‍ അവയും ചോര്‍ന്നിട്ടില്ല. കൂടാതെ അംഗങ്ങളുടെ ശുക്രന്‍ പോയിന്റുകള്‍, ബാലന്‍സ്, വാലറ്റ് എന്നിവയെല്ലാം സുരക്ഷിതമാണെന്നും ആപ്പും മറ്റ് ലോയല്‍റ്റി സേവനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച ഉപഭോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി ജാഗ്രത പാലിക്കണമെന്ന് ശുക്രന്‍ നിര്‍ദ്ദേശിച്ചു.

വിവരചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ശുക്രന്‍ അഭ്യര്‍ത്ഥിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്, ശുക്രന്‍ അല്ലെങ്കില്‍ അനുബന്ധ ബ്രാന്‍ഡുകളുടെ പേരില്‍ വരുന്ന അപ്രതീക്ഷിത ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം. ഫോണ്‍ വഴിയോ സന്ദേശങ്ങള്‍ വഴിയോ ബന്ധപ്പെടുന്ന ആര്‍ക്കും പാസ്വേഡുകള്‍, ഒ.ടി.പി, ബാങ്ക് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ കൈമാറരുത്. റീഫണ്ടുകളോ സമ്മാനങ്ങളോ ബോണസ് പോയിന്റുകളോ വാഗ്ദാനം ചെയ്തുകൊണ്ട് അടിയന്തരമായി പ്രതികരിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ശക്തവും വ്യത്യസ്തവുമായ പാസ്വേഡുകള്‍ ഉപയോഗിക്കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു. സ്റ്റോറുകളിലെ കൗണ്ടറുകളില്‍ വെച്ചോ ഔദ്യോഗിക ശുക്രന്‍ ആപ്പിനുള്ളിലോ മാത്രമേ കമ്പനി ഒ.ടി.പി ആവശ്യപ്പെടുകയുള്ളൂവെന്നും ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ഒരിക്കലും ഇത്തരം വിവരങ്ങള്‍ ചോദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News

സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
November 12, 2026