ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വീണ്ടും വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തം. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഐബ് മാലിക്കുമായുള്ള വിവാഹത്തില്‍ സാനിയക്ക് ഒരു മകനുണ്ട്. ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. ശുഐബ് മറ്റൊരു വിവാഹം കഴിച്ചു.
താന്‍ വീണ്ടും വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ സാനിയ നിഷേധിച്ചു. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു പുരുഷനുമില്ലെന്നും ഭാവിയില്‍ അത്തരമൊരു ബന്ധം ഉണ്ടാകുമോയെന്ന് അറിയില്ലെന്നും സാനിയ വ്യക്തമാക്കി. നടി നേഹ ധൂപിയയും നടന്‍ അംഗദ് ബേദിയും അവതാരകരായ ഡബിള്‍ ഡേറ്റ് എന്ന ടോക്ക് ഷോയില്‍ സംവിധായിക ഫറാ ഖാനൊപ്പം പങ്കെടുത്തപ്പോഴാണ് സാനിയയുടെ പ്രതികരണം.
അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന്, പുരുഷ സുഹൃത്തുക്കള്‍ പലപ്പോഴും യാത്രകള്‍ക്ക് ക്ഷണിക്കാറുണ്ടെന്ന് സാനിയ പറഞ്ഞു. എന്നാല്‍ അവരില്‍ ഭൂരിഭാഗവും തന്നെ ഒരു ആണ്‍സുഹൃത്തിനെപ്പോലെയാണ് കാണുന്നതെന്നും ആരും പ്രണയതാല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
ഒരു പുരുഷനൊപ്പം മനോഹരമായ നിമിഷങ്ങള്‍ ചെലവഴിക്കണമെന്ന് ചിലപ്പോഴെങ്കിലും ആഗ്രഹം തോന്നാറില്ലേയെന്ന അംഗദ് ബേദിയുടെ ചോദ്യത്തിന് സാനിയ നല്‍കിയ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടത്. 'എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു പുരുഷനുമില്ല. ഭാവിയില്‍ അങ്ങനെയൊരാള്‍ ഉണ്ടാകുമോ എന്നും എനിക്കറിയില്ല' എന്നായിരുന്നു സാനിയയുടെ പ്രതികരണം.
2010ലാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് നായകന്‍ ശുഐബ് മാലിക്കിനെ സാനിയ വിവാഹം ചെയ്തത്. 2018ല്‍ ഇരുവര്‍ക്കും മകന്‍ ഇസാന്‍ മാലിക് മിര്‍സ ജനിച്ചു. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്ന് 2024ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് പാക് നടി സന ജാവേദിനെ ശുഐബ് മാലിക് വിവാഹം ചെയ്തു. ശുഐബിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്.
2023ലാണ് സാനിയ പ്രൊഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കലിനുശേഷം ടെന്നിസ് മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ വിദഗ്ധ നിരീക്ഷകയായും കമന്റേറ്ററായും സാന്നിധ്യമറിയിക്കുന്നുണ്ട്. മകന്‍ ഇസാനൊപ്പമുള്ള ജീവിതത്തിനും മാതൃത്വത്തിനുമാണ് ഇപ്പോള്‍ താരം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
Related News