l o a d i n g

ബിസിനസ്

വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി

Thumbnail
Publisher By     Staff Reporter
November 17, 2026


ന്യൂദല്‍ഹി: ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. ഡീസല്‍ കയറ്റുമതി തീരുവ ലിറ്ററിന് 2.50 രൂപ വര്‍ധിപ്പിച്ചു; വിമാന ഇന്ധനത്തിന് ലിറ്ററിന് 1.50 രൂപ വര്‍ധിക്കും, പെട്രോളിന് മാറ്റമില്ല
ഡീസല്‍, വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഡീസല്‍ കയറ്റുമതിയുടെ പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 11.50 രൂപയില്‍നിന്ന് 14 രൂപയായാണ് ഉയര്‍ത്തിയത്. എടിഎഫിന്റെ തീരുവ 11 രൂപയില്‍നിന്ന് 12.50 രൂപയായും വര്‍ധിപ്പിച്ചു.

അതേസമയം, പെട്രോള്‍ കയറ്റുമതിയുടെ തീരുവ പൂജ്യമായി തുടരും. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവയിലും മാറ്റം വരുത്തിയിട്ടില്ല.

ആഗോളതലത്തില്‍ ഇന്ധനവിതരണത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യൂറോപ്പിലേക്കുള്ള ഡീസല്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. കയറ്റുമതി തീരുവ വര്‍ധിപ്പിക്കുന്നതിലൂടെ ഇന്ധന കയറ്റുമതിയില്‍നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം.

രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 12.3 ശതമാനമായും കഴിഞ്ഞ മാസം ചില്ലറവില പണപ്പെരുപ്പം 6.09 ശതമാനമായും ഉയര്‍ന്നിരുന്നു.

ആഭ്യന്തര വിപണിയിലെ ഇന്ധനവിലയെ നേരിട്ട് ബാധിക്കുന്ന തീരുമാനമല്ല പുതിയ തീരുവ വര്‍ധന. കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിനാണ് അധിക നികുതി ബാധകമാകുന്നത്.

Latest News

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ  - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
November 17, 2026
ദേബ്രിഗഢ്; വനവും തടാകവും  ചേരുന്ന പ്രകൃതിവിസ്മയം
ദേബ്രിഗഢ്; വനവും തടാകവും ചേരുന്ന പ്രകൃതിവിസ്മയം
November 17, 2026
ജിദ്ദയില്‍ 100 കോടി റിയാലിന്റെ  വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
ജിദ്ദയില്‍ 100 കോടി റിയാലിന്റെ വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
November 17, 2026
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
November 17, 2026
 ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
November 17, 2026
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ  സേവനങ്ങള്‍ മുടങ്ങി
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ മുടങ്ങി
November 17, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
November 17, 2026
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു  -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
November 17, 2026
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
November 17, 2026
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026