l o a d i n g

ഇന്ത്യ

ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി

Thumbnail
Publisher By     Staff Reporter
November 17, 2026


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്കുള്ളിലെ വിഭാഗീയതയും ആഭ്യന്തര സംഘര്‍ഷങ്ങളും രൂക്ഷമാകുന്നതായി സമ്മതിച്ച് കേന്ദ്ര മന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സഹപ്രവര്‍ത്തകരെ ആക്രമിക്കുന്നതായി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറാണ് തുറന്നുപറഞ്ഞത്. ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ബി.ജെ.പിക്കാര്‍ തന്നെയാണെന്നും പൊലീസ് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ബോംഗാവ് എം.പിയും കേന്ദ്ര സഹമന്ത്രിയുമായ അദ്ദേഹം ആരോപിച്ചു.

വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ ബോംഗാവില്‍ നീല്‍ദര്‍പ്പണ്‍ ഓഡിറ്റോറിയത്തില്‍ മിലന്‍ ഉത്സവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ബി.ജെ.പി നേതാക്കള്‍ സ്വാധീനം ദുരുപയോഗം ചെയ്യുകയാണെന്നും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇവിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. അവരെ മര്‍ദിക്കുന്നവരും ബി.ജെ.പിക്കാര്‍ തന്നെയാണ്. പൊലീസ് ഭരണസംവിധാനം കണ്ണടച്ചിരിക്കുകയാണ്. അവര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്' -ശാന്തനു ഠാക്കൂര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചില ബി.ജെ.പിനേതാക്കള്‍ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള എല്ലാ അക്രമികളെയും ജയിലിലടയ്ക്കുന്നതുവരെ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കില്ലെന്നും വ്യക്തമാക്കി.

ബോംഗാവ് നോര്‍ത്ത് എം.എല്‍.എ അശോക് കീര്‍ത്താനിയുമായുള്ള ശന്തനു ഠാക്കൂറിന്റെ തര്‍ക്കമാണ് പാര്‍ട്ടിയിലെ വിഭാഗീയതയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഞായറാഴ്ചത്തെ പരിപാടിയില്‍ അശോക് കീര്‍ത്താനിയും ബിജെപിയുടെ ബോംഗാവ് സംഘടനാ ജില്ലാ പ്രസിഡന്റ് നൃപേന്‍ ബിശ്വാസും പങ്കെടുത്തിരുന്നില്ല. സംസ്ഥാനത്തുടനീളം ബി.ജെ.പിക്കുള്ളിലെ വിഭാഗീയത ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Latest News

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ  - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
November 17, 2026
ദേബ്രിഗഢ്; വനവും തടാകവും  ചേരുന്ന പ്രകൃതിവിസ്മയം
ദേബ്രിഗഢ്; വനവും തടാകവും ചേരുന്ന പ്രകൃതിവിസ്മയം
November 17, 2026
ജിദ്ദയില്‍ 100 കോടി റിയാലിന്റെ  വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
ജിദ്ദയില്‍ 100 കോടി റിയാലിന്റെ വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
November 17, 2026
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
November 17, 2026
 ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
November 17, 2026
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ  സേവനങ്ങള്‍ മുടങ്ങി
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ മുടങ്ങി
November 17, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
November 17, 2026
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു  -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
November 17, 2026
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
November 17, 2026
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026