l o a d i n g

ബിസിനസ്

ജിദ്ദയില്‍ 100 കോടി റിയാലിന്റെ വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍

Thumbnail
Publisher By     Staff Reporter
November 17, 2026

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വിപണിയായ ജിദ്ദയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 100 കോടി സൗദി റിയാല്‍ (ഏകദേശം 26.7 കോടി ഡോളര്‍) ചെലവില്‍ പുതിയ മിക്‌സഡ്-യൂസ് (താമസ-വാണിജ്യ സമുച്ചയം) പദ്ധതി വികസിപ്പിക്കാന്‍ ഡാര്‍ ഗ്ലോബല്‍ ഒരുങ്ങുന്നു. സൗദിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡാര്‍ അല്‍-അര്‍ക്കാന്റെ ഉടമസ്ഥതയിലുള്ളതും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ അന്താരാഷ്ട്ര ആഡംബര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ് ഡാര്‍ ഗ്ലോബല്‍.

ഏകദേശം 5.6 കോടി ഡോളറിന് ഏറ്റെടുത്ത ഭൂമിയിലാണ് ഈ പുതിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗദി അറേബ്യയിലെ തങ്ങളുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ 400 കോടി റിയാല്‍ വരെ ഉയര്‍ത്താനുള്ള കമ്പനിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ ഭൂമി ഏറ്റെടുക്കല്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ ഭൂമി ഏറ്റെടുക്കലുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഈ വിപുലീകരണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡാര്‍ ഗ്ലോബലിന്റെ ആഗോള വികസന പദ്ധതികളുടെ ആകെ മൂല്യം ഏകദേശം 2,400 കോടി ഡോളറായി ഉയരും.

കഴിഞ്ഞ ജനുവരിയില്‍ 100 കോടി ഡോളറിന്റെ 'ട്രംപ് പ്ലാസ ജിദ്ദ' മിക്‌സഡ്-യൂസ് പദ്ധതിക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് ഡാര്‍ ഗ്ലോബലിന്റെ ഈ പുതിയ പ്രഖ്യാപനം.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ജിദ്ദയിലെ ഭവന വിപണി ഇപ്പോഴും നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെ.എല്‍.എല്ലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2026-ന്റെ മൂന്നാം പാദത്തില്‍ ജിദ്ദയിലെ ഭവന ഇടപാടുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25.8 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എങ്കിലും, അപ്പാര്‍ട്ട്‌മെന്റ് വിലയില്‍ 13.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആകെ ഇടപാടുകളുടെ മൂല്യത്തില്‍ 5.8 ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് ഉണ്ടായത്.

സൗദി പൗരന്മാരല്ലാത്തവര്‍ക്കും രാജ്യത്ത് വസ്തുവകകള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമനിര്‍മ്മാണം, 10,000 കോടി റിയാലിന്റെ ലാന്‍ഡ്ബ്രിഡ്ജ് റെയില്‍ ശൃംഖല, 11,500 കോടി റിയാലിന്റെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള വികസനം തുടങ്ങിയ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ജിദ്ദയുടെ നിക്ഷേപ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതെന്ന് ജെ.എല്‍.എല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ വിപണികളിലൊന്നായി തുടരുകയാണെന്ന് ഡാര്‍ ഗ്ലോബല്‍ സി.ഇ.ഒ സിയാദ് എല്‍ ചാര്‍ പറഞ്ഞു. 'ജിദ്ദയുടെ വിപണി അടിത്തറ ശക്തമാണ്. നിലവിലുള്ള പദ്ധതികളുടെ വിജയം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. 61 രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഇതിനകം തന്നെ ഞങ്ങളുടെ സൗദി പദ്ധതികളില്‍ നിക്ഷേപം നടത്തിക്കഴിഞ്ഞു. സൗദി റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ അന്താരാഷ്ട്ര ആഡംബര ബ്രാന്‍ഡ് എത്തുന്നു

എക്‌സ്‌ക്ലൂസീവ് കോ-ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ ആശയത്തിലൂടെ ഒരു പുതിയ അന്താരാഷ്ട്ര ആഡംബര ബ്രാന്‍ഡിനെ കൂടി ജിദ്ദയിലേക്ക് കൊണ്ടുവരാനാണ് ഈ പദ്ധതിയിലൂടെ ഡാര്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നത്. ജിദ്ദയിലെ ട്രംപ് പ്ലാസ, പാഡല്‍ ലിവിംഗ് റെസിഡന്‍സസ് തുടങ്ങിയ പദ്ധതികള്‍ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് പുതിയ നിക്ഷേപത്തിന് പ്രേരണയായത്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളും വിദേശികള്‍ക്ക് വസ്തുവകകള്‍ വാങ്ങാനുള്ള പുതിയ ചട്ടങ്ങളും ആഗോള നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

പദ്ധതിയുടെ രൂപകല്‍പ്പന, പാര്‍പ്പിട സൗകര്യങ്ങള്‍, ഔദ്യോഗിക ലോഞ്ച് തീയതി എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് ഡാര്‍ ഗ്ലോബല്‍ അറിയിച്ചു.

Latest News

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ  - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
November 17, 2026
ദേബ്രിഗഢ്; വനവും തടാകവും  ചേരുന്ന പ്രകൃതിവിസ്മയം
ദേബ്രിഗഢ്; വനവും തടാകവും ചേരുന്ന പ്രകൃതിവിസ്മയം
November 17, 2026
ജിദ്ദയില്‍ 100 കോടി റിയാലിന്റെ  വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
ജിദ്ദയില്‍ 100 കോടി റിയാലിന്റെ വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
November 17, 2026
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
November 17, 2026
 ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
November 17, 2026
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ  സേവനങ്ങള്‍ മുടങ്ങി
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ മുടങ്ങി
November 17, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
November 17, 2026
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു  -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
November 17, 2026
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
November 17, 2026
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026