l o a d i n g

വേള്‍ഡ്

ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്

Thumbnail
Publisher By     Staff Reporter
November 17, 2026

ഇസ്‌ലാമാബാദ്: താന്‍ ജീവനോടെ ജയിലില്‍ നിന്ന് പുറത്തു വരുമെന്ന് തോന്നുന്നില്ലെന്ന് ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദറിലൂടെ പുറത്തുവിട്ട കത്തിലാണ് ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.

തനിക്കും ഭാര്യ ബുഷ്‌റ ബീബിക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഇംറാന്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

74 വയസ്സായി, മസ്തിഷ്‌ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും വലിയ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഹൃദയത്തിന് ഇതിനകം തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലതു കണ്ണിന്റെ കാഴ്ചശക്തി ഏറെക്കുറെ നഷ്ടപ്പെട്ടതായി ഇംറാന്റെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഭാര്യ ബുഷ്‌റ ബീബിക്ക് ഏപ്രിലില്‍ റെറ്റിന വേര്‍പെടുന്ന ആരോഗ്യപ്രശ്‌നമുണ്ടായെന്നും രഹസ്യമായി ശസ്ത്രക്രിയ നടത്തിയെന്നും കത്തില്‍ വെളിപ്പെടുത്തി. തുടര്‍ചികിത്സ ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് കാഴ്ച നഷ്ടപ്പെടുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ദിവസത്തില്‍ 22 മണിക്കൂര്‍ വരെ ഏകാന്ത തടവിലാണ് കഴിയുന്നതെന്നും കുടുംബാംഗങ്ങളെ കാണാനോ പുസ്തകങ്ങളും ടെലിവിഷനും ഉപയോഗിക്കാനോ അനുവദിക്കുന്നില്ലെന്നും ഇംറാന്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിഭാഷകരെ നാലു തവണ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായും നിരപരാധിത്വം തെളിയിക്കാന്‍ ജീവനോടെ തുടരേണ്ടതുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.

ഇംറാന്റെ ആരോപണങ്ങള്‍ പാക് സര്‍ക്കാര്‍ തള്ളി. ജയിലില്‍ ഇഷ്ടപ്പെട്ട ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്ന തടവുകാരനാണ് ഇംറാനെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരാഴ്ച മുമ്പ് കണ്ണിന് കുത്തിവെപ്പ് നല്‍കുന്നതിനായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നെന്നും അന്ന് ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

2018 മുതല്‍ 2022 വരെ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ഇംറാന്‍ ഖാന്‍ 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. അഴിമതി ഉള്‍പ്പെടെ നൂറിലധികം കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഭാര്യ ബുഷ്‌റ ബീബിയും തടവിലാണ്.

ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് ഒക്ടോബറില്‍ ആയിരക്കണക്കിന് അനുയായികള്‍ തെരുവിലിറങ്ങിയിരുന്നു. ഇംറാന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാന്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അഭ്യര്‍ഥിച്ചിരുന്നു.

Latest News

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ  - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
November 17, 2026
ദേബ്രിഗഢ്; വനവും തടാകവും  ചേരുന്ന പ്രകൃതിവിസ്മയം
ദേബ്രിഗഢ്; വനവും തടാകവും ചേരുന്ന പ്രകൃതിവിസ്മയം
November 17, 2026
ജിദ്ദയില്‍ 100 കോടി റിയാലിന്റെ  വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
ജിദ്ദയില്‍ 100 കോടി റിയാലിന്റെ വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍
November 17, 2026
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്
November 17, 2026
 ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?
November 17, 2026
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ  സേവനങ്ങള്‍ മുടങ്ങി
അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ മുടങ്ങി
November 17, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി
November 17, 2026
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു  -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി
November 17, 2026
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി
November 17, 2026
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026