l o a d i n g

വേള്‍ഡ്

ട്രംപ്-ഷി-പുടിന്‍ കൂടിക്കാഴ്ച നാളെ, ലോകം ഉറ്റുനോക്കുന്നു

Thumbnail
Publisher By     Staff Reporter
November 18, 2026

ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പങ്കെടുക്കുന്ന നിര്‍ണായക ത്രികക്ഷി കൂടിക്കാഴ്ച നാളെ.. കൂടിക്കാഴ്ചക്ക് മുന്നോടിയായി പുടിന്‍ ചൈനയിലെ ഷെന്‍ഷെനിലെത്തി. ആണവായുധ വ്യാപന നിയന്ത്രണവും ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വന്‍ശക്തികളുടെ നേതാക്കള്‍ ഒരുമിച്ചെത്തുന്ന കൂടിക്കാഴ്ച അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനുമായുള്ള യുദ്ധം ചര്‍ച്ച ചെയ്യാന്‍ ട്രംപ് ഉദ്ദേശിക്കുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിലും പശ്ചിമേഷ്യയിലെ സമാധാനം ഉറപ്പാക്കുന്നതിലും ചൈനയ്ക്കും റഷ്യയ്ക്കും എന്ത് പങ്കുവഹിക്കാനാകുമെന്നത് ചര്‍ച്ചയായേക്കും. എന്നാല്‍ യുക്രെയ്ന്‍ യുദ്ധം ത്രികക്ഷി ചര്‍ച്ചയുടെ ഔദ്യോഗിക അജണ്ടയിലുണ്ടാകില്ലെന്നാണ് നേരത്തേ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. യുക്രെയ്ന്‍ വിഷയത്തില്‍ വാഷിങ്ടണും മോസ്‌കോയും പ്രത്യേക നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍ അതില്‍ ചൈനയെ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നാല്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തന്റെ പ്രധാന വിഷയമാണെന്നും ഷിയുമായും പുടിനുമായും ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യന്‍ പര്യടനത്തിന്റെ ആദ്യഘട്ടത്തില്‍ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തിയ ട്രംപ് അവിടെ നിന്നാണ് ചൈനയിലേക്ക് പറക്കുക. ആസിയാന്‍ ഉച്ചകോടിക്കിടെ ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തി്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. മോദിയെ 'വളരെ കടുപ്പമേറിയ നേതാവ്' എന്നും തകൈച്ചിയെ അതിലും കടുപ്പമേറിയ നേതാവാകാമെന്നും ട്രംപ് വിശേഷിപ്പിച്ചു.

ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ക്വാഡ് രാജ്യങ്ങള്‍ നിര്‍ണായകമാണെന്ന് ട്രംപ് പറഞ്ഞു. നാല് രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും പരസ്പര ഏകോപനം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് സമയത്തും തന്റെ ഫോണ്‍ ബന്ധപ്പെടാന്‍ തുറന്നിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ വ്യാപാരച്ചുങ്കങ്ങളും ഇറാനുമായുള്ള യുദ്ധവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വളര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍നിന്നുള്ള അമേരിക്കയിലേക്കുള്ള കയറ്റുമതി 30 ശതമാനം വര്‍ധിച്ചു. ചൈനയെ ആശ്രയിക്കുന്നത് കുറച്ച് കൂടുതല്‍ രാജ്യങ്ങളെ അമേരിക്കയുടെ എ.ഐ ശൃംഖലയിലേക്ക് അടുപ്പിക്കാനാണ് വാഷിങ്ടണിന്റെ ശ്രമം.

ഷിയുമായും പുടിനുമായും ആണവ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനൊപ്പം ഏഷ്യപസഫിക് നേതാക്കളുടെ ഉച്ചകോടിയിലും ട്ര്ംപ് പങ്കെടുക്കും. പുടിനുമായി പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്നും ട്രംപ് അറിയിച്ചു.

Latest News

ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
November 18, 2026
 പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍;  പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍; പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
November 18, 2026
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
November 18, 2026
  ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 18, 2026
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
November 18, 2026
 മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 18, 2026
 നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
November 18, 2026
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
November 18, 2026
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
November 18, 2026
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
November 18, 2026