l o a d i n g

സാംസ്കാരികം

നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2026

ഷാര്‍ജ: റിയാദിലെ ജീവകാരുണ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന നാസര്‍ നാഷ്‌കോയുടെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' എന്ന നോവലിന്റെ അറബി മൊഴിമാറ്റ ചര്‍ച്ചയും രണ്ടാം പതിപ്പിന്റെ പ്രകാശനകര്‍മ്മവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്നു. ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം ഹാളിലായിരുന്നു ചടങ്ങ്.

എഴുത്തുകാരനും ഒ.ഐ.സി.സി മസ്‌കറ്റ് പ്രസിഡന്റുമായ സിദ്ദീഖ് ഹസ്സനും മുഖ്യാതിഥിയായ ഒമാന്‍ നാഷണല്‍ ഗാര്‍ഡ് ക്യാപ്റ്റന്‍ അബ്ദുള്ള മുഹാബരിയും ചേര്‍ന്ന് പ്രശസ്ത കവി പ്രശാന്ത് തിക്കോടിക്ക് ആദ്യ പ്രതി നല്‍കിയാണ് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളായ ദാവൂദ് അല്‍ അജ്മി, അബു മുഹമ്മദ് എന്നിവര്‍ക്കൊപ്പം കവി നൗഷാദ് അറവീട്, എഴുത്തുകാരി അബ്ദിയ ഷെഫീന, ഷഹീദ നാസര്‍, കവി നിഷാദ് നിലക്കാമുക്ക്, ഹരിതം ബുക്‌സ് സാരഥി പ്രതാപന്‍ തായാട്ട്, പ്രമുഖ നാടക നടന്‍ വക്കം ഷക്കീര്‍, സംഗീത സംവിധായകന്‍ പ്രണവം മധു തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.ടി.വി അവതാരികയും ഗായികയുമായ അനുജ പരിപാടി നിയന്ത്രിച്ചു.

വിദേശരാജ്യങ്ങളില്‍ അപകടത്തില്‍പ്പെടുന്ന മലയാളികളുടെ അവയവദാനത്തിന് പിന്നിലെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്ന ഈ നോവല്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമാവുകയാണ്. ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കുമുള്ള വലിയൊരു ബോധവല്‍ക്കരണം കൂടിയാണിത്. അടുത്ത ബന്ധുക്കള്‍ വിദേശത്തുവെച്ച് അപകടങ്ങളില്‍പ്പെട്ടാല്‍, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് അധികാരികളില്‍ നിന്നും വ്യക്തമായ ഉറപ്പില്ലാതെ അവയവമാറ്റത്തിന് അനുവാദം നല്‍കരുതെന്ന് നോവല്‍ ഊന്നിപ്പറയുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അപകടബാധിതരെ കണ്ടെത്തി, നാട്ടിലുള്ള അവരുടെ ബന്ധുക്കളെ സമീപിച്ച് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് സമ്മതപത്രം വാങ്ങുകയും, അതിനൊപ്പം മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അവയവമാറ്റത്തിനുള്ള അനുവാദവും കൂടി എഴുതിച്ചേര്‍ത്ത് മനുഷ്യശരീരഭാഗങ്ങള്‍ കച്ചവടം ചെയ്യുന്ന ഏജന്റുമാരെ നോവല്‍ തുറന്നുകാട്ടുന്നു. 'ജീവന്‍ നിലനിര്‍ത്താന്‍ ജീവനെടുക്കും' എന്ന പ്രമേയത്തിലൂടെ, കഥാനായകന്‍ മരുഭൂമിയില്‍ നേരിട്ട അതിജീവനത്തിന്റെ നേര്‍ചിത്രമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന അറേബ്യന്‍ നാടുകളില്‍, അധികാരികള്‍ അറിയാതെ സാമ്പത്തിക നേട്ടത്തിനായി ചിലര്‍ നടത്തുന്ന ചതിക്കുഴികള്‍ തുറന്നുകാട്ടുന്ന കൃതിയാണിത്. ഈ വിഷയം വിദേശത്തും നാട്ടിലും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വേദിയിലും സദസ്സിലും പങ്കെടുത്തവര്‍ ശക്തമായി ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷം ഒമാനില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ'യുടെ അറബി വിവര്‍ത്തനം പ്രകാശനം ചെയ്യുമെന്ന് ഒമാന്‍ നാഷണല്‍ ഗാര്‍ഡ് ക്യാപ്റ്റന്‍ അബ്ദുള്ള മുഹാബരി അറിയിച്ചു.

Latest News

ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
November 18, 2026
 പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍;  പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍; പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
November 18, 2026
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
November 18, 2026
  ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 18, 2026
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
November 18, 2026
 മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 18, 2026
 നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
November 18, 2026
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
November 18, 2026
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
November 18, 2026
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
November 18, 2026