ജിദ്ദ: ചികിത്സാര്‍ഥം നാട്ടിലെത്തിയ ജിദ്ദ പ്രവാസി ചികിത്സയിലിരിക്കെ നാട്ടില്‍ നിര്യാതനായി. മങ്കട പള്ളിപ്പുറം ചീരക്കുഴിയിലെ പട്ടാണി അബ്ദുറഹീം (ബാവ - 56) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖം മൂലം ഒരാഴ്ച മുമ്പാണ് നാട്ടിലേക്കു മടങ്ങിയത്. ഇരുപത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്. ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി. നിര്‍വാഹകസമിതി അംഗമായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഉണ്ണിപ്പാത്തു. ഭാര്യ: സി.കെ. ബുഷ്റ (പള്ളിപ്പുറം). മക്കള്‍: മുഹമ്മദ് കൈഫ്, ഫാത്തിമ ഫിദ, മുഹമ്മദ് അന്‍ഷിഫ്. മരുമകള്‍: റിയ ജാസ്മിന്.
ഖബറടക്കം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് ചീരക്കുഴി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
Related News