l o a d i n g

ഗൾഫ്

ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം

Thumbnail

കോഴിക്കോടന്‍സ് വാക്കിങ് ചലഞ്ചിന്റെ മൂന്നാം ഘട്ടം ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 18, 2026

റിയാദ്: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും നടത്തം നിത്യജീവിതത്തിന്റെ ഭാഗമാക്കാനും ലക്ഷ്യമിട്ട് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സ്' സംഘടിപ്പിക്കുന്ന വാക്കിങ് ചലഞ്ചിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. 'വി ഗോ ഫിറ്റ് 3.0' (WE GO FIT 3.0) എന്ന മുദ്രാവാക്യവുമായി നടക്കുന്ന ചലഞ്ചില്‍ ഓരോരുത്തരും ഒരു മാസം കുറഞ്ഞത് നൂറ് കിലോമീറ്റര്‍ നടക്കുകയാണ് ലക്ഷ്യം.

കോഴിക്കോടന്‍സ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പങ്കെടുക്കാവുന്ന രീതിയിലാണ് ചലഞ്ച് ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓരോരുത്തരുടെയും നടത്തം വിലയിരുത്തും. മികച്ച രീതിയില്‍ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. സമാപനദിവസം കോഴിക്കോടന്‍സ് അംഗങ്ങള്‍ക്കായി മാരത്തോണ്‍ മത്സരവും സംഘടിപ്പിക്കും.

മുന്‍ ഘട്ടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ചലഞ്ച് നടക്കുന്നത്. നാല് ഗ്രൂപ്പുകളുടെ ലീഡര്‍മാരായി വി.കെ.കെ. അബ്ബാസ്, മിര്‍ഷാദ് ബക്കര്‍, മുനീബ് പാഴൂര്‍, ഉമ്മര്‍ മുക്കം എന്നിവരെ തിരഞ്ഞെടുത്തു.

റിയാദ് അല്‍ നഹ്ദ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു ചലഞ്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. മുന്‍ ഓര്‍ഗനൈസര്‍മാരായ ഹസന്‍ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ദീന്‍, മുജീബ് മൂത്താട്ട്, ഗ്രൂപ്പ് ലീഡര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. റയീസ് പൂനൂര്‍, അന്‍സാര്‍ കൊടുവള്ളി, അബ്ദുല്‍ റഷീദ് പൂനൂര്‍, സി.ടി. സഫറുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
November 18, 2026
 പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍;  പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍; പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
November 18, 2026
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
November 18, 2026
  ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 18, 2026
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
November 18, 2026
 മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 18, 2026
 നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
November 18, 2026
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
November 18, 2026
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍