ജിദ്ദ: 2027 ജനുവരി 7 മുതല്‍ 9 വരെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുന്ന പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ക്ഷണിച്ചു.
'വേരുകളിലേക്കുള്ള മടക്കം: ഭാരതവുമായുള്ള പ്രവാസി ബന്ധം പുനരുജ്ജീവിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ പ്രമേയം. ഇന്ത്യയും ആഗോള പ്രവാസി സമൂഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം ആഘോഷിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പങ്കിട്ട പൈതൃകത്തിന്റെയും ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെയും ഈ മഹാസംഗമത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് : https://pbdindia.gov.in
Related News