l o a d i n g

ഗൾഫ്

മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2026

റിയാദ്: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊന്മള കോല്‍ക്കളം സ്വദേശി പാട്ടുപാറ മൊയ്തു ഹാജിക്ക് റിയാദ് കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് മൊയ്തീന്‍കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.

മൊയ്തീന്‍ കോട്ടക്കല്‍, ഗഫൂര്‍ കോല്‍ക്കളം, യൂനുസ് ചേങ്ങോട്ടൂര്‍, ഫൈസല്‍ എടയൂര്‍, മൊയ്തീന്‍കുട്ടി പൂവാട്, ഹാഷിം മൂടാല്‍, ഇസ്മായില്‍ പൊന്മള, ഹമീദ് ഇന്ത്യനൂര്‍, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങല്‍, മുഹമ്മദ് നാഫി, ബാവ ചൂനൂര്‍ തുടങ്ങിയവര്‍ യാത്രാമംഗളം നേര്‍ന്നു.

മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി മൊയ്തു ഹാജിക്ക് സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ തന്റെ ദീര്‍ഘകാല പ്രവാസാനുഭവങ്ങള്‍ മൊയ്തു ഹാജി അനുസ്മരിച്ചു. പ്രവാസലോകത്ത് കെ.എം.സി.സി പ്രവര്‍ത്തകരുടെ സ്‌നേഹവും സേവനവും ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ലിബാന്‍ ഖിറാഅത്ത് നടത്തി. കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

Latest News

ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
November 18, 2026
 പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍;  പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍; പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
November 18, 2026
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
November 18, 2026
  ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 18, 2026
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
November 18, 2026
 മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 18, 2026
 നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
November 18, 2026
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
November 18, 2026
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
November 18, 2026
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
November 18, 2026