ഹഫര്‍ അല്‍ ബാത്തിന്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിയായ ബബ്ലു സിംഗിന്റെ (54) മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു. താമസസ്ഥലത്തെ കിടപ്പുമുറിയിലാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടര്‍ന്ന് നടന്ന മെഡിക്കല്‍ പരിശോധനയില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഹഫര്‍ അല്‍ ബാത്തിന് ഒ.ഐ.സി.സി പ്രസിഡന്റ് വിബിന് മറ്റത്ത് ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചു.
തുടര്‍ന്ന് ലഖ്നൗ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ഭാര്യ: ആശാ ദേവി. മക്കള്‍: ആരാധന സിംഗ്, ഖുഷി സിംഗ്
Related News