l o a d i n g

ഇന്ത്യ

വിദ്വേഷ പ്രചാരകര്‍ക്ക് പ്രണയത്തിന്റെ മധുരം അറിയില്ല -തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

Thumbnail
Publisher By     Staff Reporter
November 18, 2026



ന്യൂഡല്‍ഹി: അമ്മയും അച്ഛനും തമ്മിലുള്ള സ്‌നേഹപ്രകടനത്തെക്കുറിച്ച തന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി, ആര്‍.എസ്.എസ് അനുയായികള്‍ ഭയത്തിന്റെയും കോപത്തിന്റെയും വിദ്വേഷത്തിന്റെയും വലയില്‍ കുടുങ്ങിയിരിക്കുകയാണെന്നും അതിനാല്‍ സ്‌നേഹം അനുഭവിക്കാനോ പ്രകടിപ്പിക്കാനോ അവര്‍ക്ക് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മാതാവ് സോണിയ ഗാന്ധി ഭക്ഷണസമയത്ത് പിതാവ് രാജീവ് ഗാന്ധിയുടെ മടിയിലിരിക്കാറുണ്ടായിരുന്നുവെന്ന പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി രാഹുല്‍ രംഗത്തെത്തിയത്.

'വിദ്വേഷപ്രചാരകരുടെ ഹൃദയങ്ങളില്‍ ഭയവും കോപവും വിദ്വേഷവും ചേര്‍ന്ന് ഒരു വല തീര്‍ത്തിരിക്കുകയാണ്. സ്‌നേഹം അനുഭവിക്കുന്നതില്‍നിന്നും അത് പ്രകടിപ്പിക്കുന്നതില്‍നിന്നും ഈ വല അവരെ തടയുന്നു. യഥാര്‍ഥ ഹിന്ദുവെന്ന നിലയില്‍ ഈ വലയില്‍നിന്ന് അവരെ മോചിപ്പിക്കേണ്ടത് എന്റെ കടമയാണ്. അങ്ങനെ അവര്‍ക്ക് സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും അതിമനോഹരമായ സന്തോഷം അനുഭവിക്കാന്‍ കഴിയട്ടെ' -എക്‌സിലെ കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. 'സത്യം ശിവം സുന്ദരം' എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

ദിവ്യദമ്പതികള്‍ക്കിടയിലെ സ്‌നേഹവും കരുതലും പ്രതിഫലിപ്പിക്കുന്ന ശില്‍പത്തിന്റെ ചിത്രവും രാഹുല്‍ കുറിപ്പിനൊപ്പം പങ്കുവെച്ചു. ശിവനും പാര്‍വതിയും നന്ദിയുടെ മുകളില്‍ ഒന്നിച്ചിരിക്കുന്ന ശില്‍പമാണിത്.

ഡല്‍ഹിയില്‍ തിങ്കളാഴ്ച മാതാവ് സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങിലാണ് രാഹുല്‍ മാതാപിതാക്കളുടെ കുടുംബജീവിതത്തെക്കുറിച്ച് സംസാരിച്ചത്. ഭക്ഷണം കഴിക്കുമ്പോഴെല്ലാം പിതാവ് രാജീവ് ഗാന്ധിയുടെ മടിയില്‍ മാതാവ് ഇരിക്കാറുണ്ടായിരുന്നുവെന്നും തനിക്ക് അത് തികച്ചും സാധാരണമായ കുടുംബശീലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവന്റെ അമ്മ അങ്ങനെ ഇരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചതായും രാഹുല്‍ ഓര്‍ത്തെടുത്തു.

മാതാപിതാക്കള്‍ തമ്മില്‍ വഴക്കിടുന്നത് താനും സഹോദരി പ്രിയങ്കയും ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

'ലാളിത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ലജ്ജയില്ലായ്മ' എന്നാണ് രാഹുലിന്റെ പരാമര്‍ശത്തെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം അനിര്‍ബന്‍ ഗാംഗുലി വിശേഷിപ്പിച്ചത്. കുടുംബത്തിലെ സ്വകാര്യ അനുഭവങ്ങള്‍ പൊതുവേദിയില്‍ പങ്കുവെച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഈ ശീലമെന്നും വിമര്‍ശനമുയര്‍ന്നു.

Latest News

ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
ചികിത്സക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
November 18, 2026
 പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍;  പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍; പ്രവാസികളെ ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
November 18, 2026
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
പ്രവാസികളുടെ യാത്രാ ദുരിതം: ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ധനം നിറയ്ക്കാനുള്ള ഇടത്താവളങ്ങള്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം
November 18, 2026
  ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 18, 2026
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
കൗമാരത്തിന് കരുത്തേകാന്‍ 'ടീന്‍സ്‌പേസ്'
November 18, 2026
 മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 18, 2026
 നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
നാസര്‍ നാഷ്‌കോയുടെ 'എ.ഐ.ക്ക് പറയാന്‍ കഴിയാത്ത കഥ' അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു
November 18, 2026
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
ജിദ്ദയിലെ 'പേപ്പര്‍-മി' പ്രദര്‍ശനത്തില്‍ സജീവമായി ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യ പവലിയന് മികച്ച പ്രതികരണം
November 18, 2026
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
തായിഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
November 18, 2026
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
ആരോഗ്യത്തിനായി ഒരുമിച്ച് നടക്കാം; കോഴിക്കോടന്‍സ് 'വി ഗോ ഫിറ്റ് 3.0'ക്ക് തുടക്കം
November 18, 2026