l o a d i n g

ഗൾഫ്

'ഗോള്‍ഡന്‍ വീക്ക്' ടൂറിസം: സൗദിയിലേക്ക് ചൈനീസ് സഞ്ചാരികളുടെ ഒഴുക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025


ജിദ്ദ: ഈ വര്‍ഷത്തെ ചൈനീസ് പുതുവത്സര അവധിക്കാലമായ 'ഗോള്‍ഡന്‍ വീക്ക്' (ഒക്ടോബര്‍ 1 മുതല്‍ 8 വരെ) ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലേക്ക് എത്തിയ ചൈനീസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇത് ആഗോളതലത്തില്‍ ചൈനീസ് ടൂറിസം ഭൂപടം മിഡില്‍ ഈസ്റ്റിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയായി.

മേഖലയിലെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഖത്തര്‍, ഒമാന്‍ എന്നിവയാണ് ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മിഡില്‍ ഈസ്റ്റിലെ പ്രധാന കേന്ദ്രങ്ങള്‍ എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ നിന്നുള്ള യാത്രാ ബുക്കിംഗുകളില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. ട്രിപ്പ്.കോം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനയില്‍നിന്ന് ദോഹയിലേക്കുള്ള യാത്രാ ബുക്കിംഗുകളില്‍ 441% വര്‍ധനവുണ്ടായി. അബുദാബിയിലേക്ക് ഇത് 229% ആയി ഉയര്‍ന്നു. ദുബായ് 27% വളര്‍ച്ച രേഖപ്പെടുത്തി, ഇതോടെ ഏഷ്യക്ക് പുറത്തുള്ള പ്രധാന 10 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായിയും ഇടം നേടി. അന്താരാഷ്ട്ര യാത്രാ ഡാറ്റാ കമ്പനിയായ ഫോര്‍വേഡ്കീസ് നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങള്‍.

ചൈനയിലെ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ ടോങ്ചെങ് ട്രാവല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ അവധിക്കാലത്ത് ഹോട്ടല്‍ ബുക്കിംഗുകളുടെ കാര്യത്തില്‍ അതിവേഗം വളരുന്ന ലക്ഷ്യസ്ഥാനങ്ങളില്‍ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ന്യൂസിലന്‍ഡ്, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്.

വര്‍ഷാരംഭം മുതല്‍ ചൈനയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള വിമാന സര്‍വീസുകളില്‍ 25% വര്‍ധനവുണ്ടായതായി ട്രിപ്പ്.കോം സിംഗപ്പൂര്‍ ജനറല്‍ മാനേജര്‍ എഡ്മണ്ട് ഓങ് സ്ഥിരീകരിച്ചു. ഇത് കോവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലവാരത്തേക്കാള്‍ 180% കൂടുതലാണ്. സുരക്ഷിതവും നൂതനവുമായ യാത്രാകേന്ദ്രമെന്ന നിലയില്‍ ഈ മേഖലയിലുള്ള വിശ്വാസം വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് ഈ കുതിച്ചുചാട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനീസ് നഗരങ്ങളെ മിഡില്‍ ഈസ്റ്റിലെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വീസുകളുടെ വര്‍ദ്ധനവും വിസ നടപടികള്‍ ലഘൂകരിച്ചതുമാണ് ആവശ്യകത വര്‍ധിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളായി ടൂറിസം വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രവേശനത്തിലുള്ള എളുപ്പവും, കുറഞ്ഞ യാത്രാച്ചെലവും, വിനോദ-സാംസ്‌കാരികപരമായ അനുഭവങ്ങളുടെ വൈവിധ്യവുമാണ് യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പ്രിയപ്പെട്ടതാക്കി മാറ്റുന്നതെന്ന് ഷാങ്ഹായിലെ ചൈന ഐ2ഐ ഗ്രൂപ്പ് സിഇഒ അലക്സാണ്ടര്‍ ഗ്ലോസ് അഭിപ്രായപ്പെട്ടു.

ഈ മേഖലയിലെ പ്രമുഖ എയര്‍ലൈനുകള്‍ ചൈനയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് എസ്ബിഎസ് അഫിനിറ്റി സിഇഒ പെഗ്ഗി ലീ വിശദീകരിച്ചു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കും ചൈനീസ് ടൂറിസത്തില്‍ വര്‍ധിച്ചുവരുന്ന താത്പര്യത്തെ സൂചിപ്പിച്ചുകൊണ്ട് എമിറേറ്റ്സ് അടുത്തിടെ ഷെന്‍ജെനിലേക്കുള്ള സര്‍വീസുകള്‍ക്ക് പിന്നാലെ ഹാങ്ചൗവിലേക്കും പുതിയ റൂട്ട് ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലെയും യുഎഇയിലെയും മരുഭൂ സഫാരികള്‍ പോലുള്ള സവിശേഷമായ വിനോദാനുഭവങ്ങള്‍, സ്റ്റഡി ടൂറുകള്‍, പൈതൃക പരിപാടികള്‍ എന്നിങ്ങനെയുള്ള തനതായ സാംസ്‌കാരിക പഠന അനുഭവങ്ങളില്‍ ചൈനീസ് സഞ്ചാരികള്‍ക്ക് താത്പര്യം വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026