l o a d i n g

ഗൾഫ്

യുഎഇയില്‍ നിയമലംഘകര്‍ക്ക് ഇനി രക്ഷയില്ല, വിസാ നിയമ ലംഘകരെ കണ്ടെത്താന്‍ എഐ കാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2025

ദുബായ്: താമസ, വിസാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് എഐ അധിഷ്ഠിത ഇന്‍സ്‌പെക്ഷന്‍ കാറുമായി യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐസിപി) വിപ്ലവകരമായ പുതിയ കാറുമായി രംഗത്തുവന്നിട്ടുള്ളത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്‌സ് മേളയിലാണ് ഏവരുടേയും ശ്രദ്ധാകേന്ദ്രമായ കാര്‍ അവതരിപ്പിട്ടുള്ളത്.

തത്സമയ നിരീക്ഷണത്തിനും ഡാറ്റാ വിശകലനത്തിനുമായി ഏറ്റവും മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റ് ആണിത്. ഇലക്ട്രിക് വാഹനമായ ഇതിന് ഒറ്റ ചാര്‍ജില്‍ 680 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും.

നിരീക്ഷണത്തിലും പ്രവര്‍ത്തനത്തിലുമുള്ള മികവ് ഈ ഇന്‍സ്‌പെക്ഷന്‍ കാറിന്റെ പ്രധാന സവിശേഷതയാണ്. വാഹനത്തിന് ചുറ്റും പൂര്‍ണ്ണ കവറേജ് ഉറപ്പാക്കാനായി ആറ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. എല്ലാ ദിശകളിലും 10 മീറ്റര്‍ വരെ ദൂരപരിധിയില്‍ വിഷ്വല്‍ കവറേജ് നല്‍കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. യുഎഇയിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ വാഹനം, പൊടിപടലങ്ങളിലും കനത്ത ചൂടിലും, രാവും പകലും വ്യത്യാസമില്ലാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ക്യാമറകള്‍ പകര്‍ത്തുന്ന മുഖചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍ അതിവേഗം വിശകലനം ചെയ്യും.

ഡാറ്റാബേസുകളിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത്, പിടികിട്ടാപ്പുള്ളികളെ ഉടനടി തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് കഴിയും. സ്മാര്‍ട്ട് അലേര്‍ട്ട് സിസ്റ്റം വഴി ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. വാഹനത്തിനുള്ളിലെ ഇന്റേണല്‍ ഡാഷ്ബോര്‍ഡ് ഐസിപിയുടെ ഡാറ്റാബേസുകളുമായി നേരിട്ട് ബന്ധിപ്പിച്ചതിനാല്‍, ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശോധനാ ഫലങ്ങള്‍ തത്സമയം കാണാനും ഉടനടി നിയമപരമായ നടപടികള്‍ സ്വീകരിക്കാനും സാധിക്കും. യുഎഇയുടെ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങളില്‍ ഒരു പുതിയ വഴിത്തിരിവാകും ഈ എഐ കാര്‍.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026