l o a d i n g

ഗൾഫ്

കോഴിക്കോടിനെ ഹൃദയത്തിലേറ്റി ജനസഞ്ചയം, കോഴിക്കോടന്‍ ഫെസ്റ്റ് പ്രൗഢഗംഭീരമായി

Thumbnail
Publisher By     എ.എം. സജിത്ത്
October 19, 2025

ജിദ്ദ: സുഗന്ധവ്യഞ്ജനങ്ങളുടെ നഗരത്തിന് ചെങ്കടല്‍ നഗരിയില്‍ പുനരാവിഷ്‌കാരം നല്‍കി ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോടന്‍ ഫെസ്റ്റ് 2025 ല്‍ ജനസാഗരമൊഴുകിയെത്തി. അല്‍മഹ്ജര്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍, അക്ഷരാര്‍ഥത്തില്‍ കോഴിക്കോടിനെ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. ഗൃഹാതുരത്വം നിറയുന്ന കോഴിക്കോടന്‍ സ്മരണകള്‍ നെഞ്ചിലേറ്റിയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനസഞ്ചയം മടങ്ങിയത്.

കോഴിക്കോടിന്റെ തനത് സംസ്‌കാരവും കലകളും രുചിയും പെരുമകളും ഖുബ്ബ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുനിന്നു. ഹല്‍വ ബസാറും ബേപ്പൂരിലെ കടല്‍ത്തീരവും മിഠായി തെരുവും ഉരുവ്യവസായവും, നാദാപുരം പള്ളിയും തളി ക്ഷേത്രവും ഒക്കെ കണ്‍മുന്നില്‍ കണ്ടവര്‍ക്ക് ഒരിക്കല്‍കൂടി നാട്ടിലെത്തിയ പ്രതീതിയായിരുന്നു.

സൗദി നാഷണല്‍ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രവാസത്തെ ജീവിതം ഭദ്രമാക്കാനുള്ള സാഹചര്യമാക്കി മാറ്റണമെന്ന് അദ്ദേഹം ഉണര്‍ത്തി. വര്‍ഷങ്ങള്‍ അത്യധ്വാനം ചെയ്തിട്ടും കടക്കാരനായി മടങ്ങേണ്ട അവസ്ഥ ഉണ്ടാകരുത്. പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ മരണങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ജീവിത ശൈലിയില്‍ ആരോഗ്യപരമായ മാറ്റം വരുത്തണമെന്നും നിര്‍ദേശിച്ചു.

ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സി. കെ. റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, സൗദി നാഷണല്‍ കെ.എം.സി.സി സെക്രട്ടറി സമദ് പട്ടനില്‍, ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ജില്ലാ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് ടി. കെ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് സൈദലവി കെ, ഒ.ഐ.സി.സി ജനറല്‍ സിക്രട്ടറി അസ്ഹബ് വര്‍ക്കല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സിക്രട്ടറി സൈനുല്‍ ആബിദീന്‍ സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ സലാം ഒ.പി. നന്ദിയും പറഞ്ഞു.

ഉച്ചക്ക് 3 മണി മുതല്‍ ബാഫഖി തങ്ങള്‍ ഹാള്‍, സി.എച്ച്. മുഹമ്മദ് കോയ ഹാള്‍, മാനാഞ്ചിറ സ്‌ക്വയര്‍ എന്നീ പേരുകളിട്ട ഹാളുകളില്‍ പാചക മത്സരം, മൈലാഞ്ചി, ക്വിസ്, ഡ്രോയിങ്, കളറിങ്, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമായി മ്യൂസികല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, ഫണ്‍ ഗെയിമുകള്‍, ഷൂട്ടൗട്ട്, പുരുഷന്മാര്‍ക്കായി പഞ്ച ഗുസ്തി, ജില്ലയിലെ മണ്ഡലങ്ങള്‍ തമ്മില്‍ മാറ്റുരച്ച കമ്പവലി തുടങ്ങിയവ അരങ്ങേറി. കോഴിക്കോടിന്റെ തനിമ വിളിച്ചോതുന്ന ഒപ്പനകളും, നൃത്തങ്ങളും, മലബാറിന്റെ മഹിമ വിളിച്ചോതുന്ന കോല്‍ക്കളിയും ഫെസ്റ്റിന് ഉത്സവത്തിന്റെ പ്രതീതി നല്‍കി. പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ കൊച്ചിന്‍ ഷമീറും, മുംതാസ് അബ്ദുല്‍ റഹിമാന്‍, ജമാല്‍ പാഷ, കരീം മാവൂര്‍, കമറുദ്ദിന്‍, കാസിം കുറ്റ്യാടിയും എന്നിവരും അണിനിരന്ന ഗാനവിരുന്നും അരങ്ങേറി. ജില്ലാ സെക്രട്ടറി നിസാര്‍ മടവൂര്‍ അവതാരകനായി.

ജിദ്ദയിലെ കോഴിക്കോട്ടുകാരായ ബിസിനസുകാരെ ആദരിച്ചു. ഹജ് വേളയില്‍ എയര്‍പോര്‍ട്ട് സേവനത്തിന് നേതൃത്വം നല്‍കിയ നൗഫലിനെയും ആദരിച്ചു. സുരക്ഷ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ചേര്‍ത്ത കൊടുവള്ളി, ബേപ്പൂര്‍, കോഴിക്കോട് സിറ്റി കമ്മിറ്റികള്‍ക്ക് ഉപഹാരം നല്‍കി. ഏറ്റവും മികച്ച പവലിയനായി ബേപ്പൂരിന്റെ കടല്‍ത്തീരവും ഉരുവും തെരഞ്ഞെടുക്കപ്പെട്ടു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026