l o a d i n g

ഗൾഫ്

എണ്ണവില വീണ്ടും ഇടിഞ്ഞു: വിതരണ വര്‍ധനവും യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളും വിപണിയെ സ്വാധീനിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ദുബായ്: ആഗോള വിപണിയില്‍ എണ്ണവില ഇന്നും ഇടിഞ്ഞു. യുഎസ്-ചൈന വ്യാപാര ചര്‍ച്ചകള്‍ ഈയാഴ്ച നടക്കാനിരിക്കെ, വിതരണത്തിലെ വര്‍ധന സംബന്ധിച്ച സൂചനകള്‍ നിക്ഷേപകര്‍ വിലയിരുത്തിയതാണ് വിലയിടിവിന് കാരണമായത്. ഇത് എണ്ണ വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം മാസത്തെ നഷ്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കുന്നു.

ആഗോള നിലവാര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 61 ഡോളറില്‍ താഴെയായി. തിങ്കളാഴ്ച 0.5% ഇടിഞ്ഞിരുന്നു. അമേരിക്കന്‍ ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വില ബാരലിന് 57 ഡോളറിനടുത്താണ്.

ആവശ്യകത മന്ദഗതിയിലാകുമ്പോഴും ഉത്പാദകര്‍ കൂടുതല്‍ ബാരലുകള്‍ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ ഫലമായി കടലില്‍ ടാങ്കറുകളില്‍ കയറ്റിയ ക്രൂഡ് ഓയിലിന്റെ അളവ് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി വോര്‍ട്ടെക്‌സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വോര്‍ട്ടെക്‌സ അനലിറ്റിക്‌സിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 17-ന് അവസാനിച്ച ആഴ്ചയില്‍ ടാങ്കറുകളില്‍ നീക്കിയ മൊത്തം ക്രൂഡ് ഓയിലിന്റെയും നേരിയ എണ്ണയുടെ രൂപമായ കണ്ടന്‍സേറ്റിന്റെയും അളവ് 1.24 ബില്യണ്‍ ബാരലാണ്. ഇത് മുന്‍ ആഴ്ചയിലെ 1.22 ബില്യണ്‍ ബാരലില്‍ നിന്ന് വര്‍ധനവ് രേഖപ്പെടുത്തി.

സപ്ലൈ ഡിമാന്‍ഡിനേക്കാള്‍ മൂന്ന് ഇരട്ടി വേഗത്തില്‍ വളരുന്നതിനാല്‍ വിപണിയില്‍ എണ്ണയുടെ കുമിഞ്ഞുകൂടല്‍ ഉണ്ടെന്ന് റാപിഡന്‍ എനര്‍ജി ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ ബോബ് മക്‌നാലി അഭിപ്രായപ്പെട്ടു.

യു.എസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം നീണ്ടുപോയാല്‍ അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുകയും എണ്ണയുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യും എന്ന ആശങ്ക വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആഴ്ച മലേഷ്യയില്‍ യു.എസ്, ചൈനീസ് പ്രതിനിധികള്‍ വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൂടിക്കാഴ്ച ഈ മാസം അവസാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ്. വ്യാപാര കരാറിനായുള്ള പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോഴും, തര്‍ക്കം തുടരുന്നത് എണ്ണ വിപണിക്ക് വെല്ലുവിളിയായി തുടരുകയാണ്.

Latest News

ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
November 13, 2026
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ  പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
November 13, 2026
സൗദിയിലേക്കുള്ള സര്‍വീസുകള്‍  30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
സൗദിയിലേക്കുള്ള സര്‍വീസുകള്‍ 30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
November 13, 2026
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026