l o a d i n g

ഗൾഫ്

1.6 ലക്ഷം ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും, വന്‍ ഓട്ടോമേഷന്‍ പദ്ധതികളുമായി ആമസോണ്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

ന്യൂയോര്‍ക്ക്: ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ വന്‍തോതിലുള്ള ഓട്ടോമേഷന്‍ വികസന പദ്ധതികള്‍ക്ക് ശ്രമം തുടങ്ങിയതായി 'ദി ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കം അമേരിക്കയിലെ പതിനായിരക്കണക്കിന് ജോലിക്കാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പറയുന്നു. കമ്പനിയുടെ റോബോട്ടിക്സ് വിഭാഗം, പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ഇതിന്റെ ഭാഗമായി 1.6 ലക്ഷം തൊഴിലാളികളെ ഒഴിവാക്കും. 2027-ഓടെ ഏകദേശം 1.6 ലക്ഷം പുതിയ തൊഴിലാളികളെ നിയമിക്കേണ്ട ആവശ്യം ആമസോണിന് ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്. 2025 മുതല്‍ 2027 വരെയുള്ള കാലയളവില്‍ ഏകദേശം 12.6 ബില്യണ്‍ ഡോളര്‍ (ലക്ഷം കോടികള്‍) വരെ ചെലവ് ലാഭിക്കാന്‍ ഈ ഓട്ടോമേഷന്‍ വഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

2033-ഓടെ ഉല്‍പ്പന്ന വില്‍പ്പന ഇരട്ടിയാക്കാനും എന്നാല്‍ അതിനനുസരിച്ച് തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാതിരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. തൊഴിലാളി യൂണിയനുകളുടെയും പൊതുജനങ്ങളുടെയും വിമര്‍ശനം ഒഴിവാക്കാന്‍ 'റോബോട്ടുകള്‍', 'ഓട്ടോമേഷന്‍' എന്നീ വാക്കുകള്‍ക്ക് പകരം 'അഡ്വാന്‍സ്ഡ് ടെക്നോളജി', 'കോബോട്ട്' (കോളാബറേറ്റീവ് റോബോട്ട്) തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ കമ്പനി ശ്രമിക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ആമസോണ്‍ തള്ളിക്കളഞ്ഞു. കമ്പനിയുടെ വക്താവ് കെല്ലി നാന്റല്‍, രേഖകള്‍ അപൂര്‍ണ്ണമാണെന്നും അത് കമ്പനിയുടെ മൊത്തത്തിലുള്ള നിയമനതന്ത്രത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും വിശദീകരിച്ചു. നിലവില്‍, അടുത്ത അവധിക്കാലത്തിനായി രണ്ടര ലക്ഷം തൊഴിലാളികളെ നിയമിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാല്‍, ഇവര്‍ എത്രപേര്‍ സ്ഥിരം തൊഴിലാളികളായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 2018 മുതല്‍ അമേരിക്കയിലെ ആമസോണിന്റെ തൊഴിലാളികളുടെ എണ്ണം 12 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ റോബോട്ട് പരിപാലനത്തിലും എഞ്ചിനീയറിംഗിലുമുള്ള പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്നും കമ്പനി വാദിക്കുന്നു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026