l o a d i n g

ഗൾഫ്

രാജ്യത്തിന്റെ മതേതരത്വം കടുത്ത ഭീഷണിയില്‍ -പഴകുളം മധു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ജിദ്ദ: ഇന്ത്യയുടെ മതേതരത്വം ഇന്ന് അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാരിനൊപ്പം മതേതരത്വം നടിക്കുന്ന ഇടതുപക്ഷവും ഹിന്ദുവത്വ അജണ്ടകള്‍ക്ക് വഴങ്ങുകയാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമായി. ജിദ്ദയിലെ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ 33-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ബിജെപി സര്‍ക്കാരിനെ കൂടാതെ, മതേതരത്വത്തിന്റെ പേര് പറഞ്ഞിരുന്ന ഇടതുപക്ഷവും ഇന്ന് ഹിന്ദുവത്വ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നു എന്ന ആശങ്കയും പഴകുളം മധു പങ്കുവെച്ചു. കേരള സര്‍ക്കാര്‍ NEP നടപ്പാക്കുന്നതിനായി പിഎം ശ്രീയില്‍ ഒപ്പുവെച്ചത് വഴി, കേരളത്തിലെ വിദ്യാഭ്യാസ രംഗവും ആര്‍എസ്എസ് അജണ്ടകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയായ കേരള സര്‍ക്കാര്‍, ഇനിയൊരു ഭരണം ലഭിക്കില്ല എന്ന തിരിച്ചറിവില്‍ ആരാധനാലയങ്ങളെ വരെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് മതേതരത്വം കാത്തുരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും ഇതിനെയെല്ലാം അതിജീവിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അതിശക്തമായ വിജയം നേടും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസലോകത്തെ ഒഐസിസിയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പത്തനംതിട്ട ജില്ലാ കമ്മറ്റി നാട്ടില്‍ നടത്തിയ സഹായ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് കരുത്തുപകരുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ജില്ലാ പ്രസിഡന്റ് അയൂബ്ഖാന്‍ പന്തളത്തിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഒഐസിസി റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് ഹക്കിം പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അലി തെക്കു തോട്, അനില്‍ കുമാര്‍ പത്തനംതിട്ട, മനോജ് മാത്യു അടൂര്‍, അഷറഫ് അഞ്ചാലന്‍, അസാബ് വര്‍ക്കല, ഷെരീഫ് അറയ്ക്കല്‍, ഷെറഫ് പത്തനംതിട്ട തുടങ്ങിയവര്‍ സംസാരിച്ചു. സുജു കെ രാജു ആയിരുന്നു പരിപാടികളുടെ അവതാരകന്‍. ചടങ്ങില്‍ അലി തേക്കുതോട്, ചാക്കോ കുരുവിള എന്നിവരെ ആദരിച്ചു. വിലാസ് അടൂര്‍,
സിയാദ് അബ്ദുള്ള, എബി കെ ചെറിയാന്‍, സൈമണ്‍ വര്‍ഗീസ്, ജോബി ടി ബേബി, സാബു ഇടിക്കുള,ലിജു ഏനാത് ഷിജോയ്, ഷാനവാസ്, നവാസ് ചിറ്റാര്‍, എബി ജോര്‍ജ്ജ്,അബ്ദുല്‍ മുനീര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

തുടര്‍ന്ന് നടന്ന കലാസന്ധ്യയും നൃത്തങ്ങളും ആഘോഷ രാവിന് മാറ്റ് കൂട്ടി. ജിദ്ദയുടെ കലാകാരന്മാരായ മിര്‍സ ഷെരീഫ്, ഡോ. മുഹമ്മദ് ഹാരിസ്, ബൈജു ദാസ്, വിജേഷ് ചന്ദ്രു, ജോബി ടി ബേബി, മുംതാസ് അബ്ദുറഹ്‌മാന്‍, സോഫിയ സുനില്‍, നാണി, വിവേക്, ഷറഫ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഗാനങ്ങള്‍ ആലപിച്ചു. നര്‍ത്തകി ശ്രീധ ടീച്ചറും സംഘവും അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026