l o a d i n g

ഗൾഫ്

ജിജിഐ ടാലെന്റ് ലാബ് സീസണ്‍ 3 ശില്‍പശാല നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

ജിദ്ദ: ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇഫത്ത് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടാലെന്റ് ലാബ് സീസണ്‍- 3 ഏകദിന ശില്‍പശാല നവംബര്‍ ഒന്നിന് ശനിയാഴ്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്സ് സെക് ഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ തെരെഞ്ഞെടുത്ത ഇരുനൂറ്റമ്പതോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ സര്‍ഗ്ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകളും ജീവിതനൈപുണിയും പരിപോഷിപ്പിക്കുന്നതിനുള്ള അഞ്ച്‌സെഷനുകള്‍ ഉണ്ടായിരിക്കുമെന്ന് ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം എന്നിവര്‍ അറിയിച്ചു.

''മനുഷ്യരും യന്ത്രങ്ങളും: സാങ്കേതികവിദ്യാ നിയന്ത്രിതയുഗത്തില്‍ വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത'' എന്ന വിഷയത്തെ ആസ്ദപദമാക്കിയ മുഴുദിന ശില്‍പശാലയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യാതിഥിയും ജിദ്ദ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്റഫ് അമീറും ഇഫത്ത് യൂനിവേഴ്സിറ്റി ഡീന്‍ ഡോ. റീം അല്‍മദനിയും വിശിഷ്ടാതിഥികളുമായിരിക്കും.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത് അഹ്‌മദ്, ഇഫത്ത് യൂനിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഡീന്‍ ഡോ. സെയ്ന്‍ ബാല്‍ഫഖീഹ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഉമര്‍ അല്‍സൂബി, അസി. പ്രൊഫസര്‍മാരായ ഡോ. ഫിദാ ആബിദ്, ഡോ. നിഅ്മ സാലിം എന്നിവര്‍ നിര്‍മിതബുദ്ധി കേന്ദ്രീകൃത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമയി സംവദിക്കും. പ്രശസ്ത ടോസ്റ്റ്മാസ്റ്റേഴ്സ് പ്രചോദിത പ്രഭാഷകരായ ഡോ. മര്‍വാന്‍ ദഷാഷും അസ്‌കര്‍ അലി ഖാനും ക്ലാസെടുക്കും.

സമാപന സെഷനില്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യപ്രഭാഷണം നടത്തും. ഡോ. അഷ്റഫ് അമീര്‍, ഡോ. റീം മദനി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, ജിജിഐ രക്ഷാധികാരികളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026