l o a d i n g

ഗൾഫ്

ഇന്ത്യന്‍ എംബസി 'ഗീതാ മഹോത്സവം എ മ്യൂസിക്കല്‍' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2025

റിയാദ്: പ്രവാസി പരിചയ് 2025ന്റെ സമാപന ദിനത്തില്‍, ഭഗവദ് ഗീതയുടെ നിത്യസന്ദേശത്തെ ആസ്പദമാക്കിയ സംഗീതനാടകം 'ഗീതാ മഹോത്സവം എ മ്യൂസിക്കല്‍' ഇന്ത്യന്‍ എംബസി, സംഘടിപ്പിച്ചു. ചടങ്ങ് വിദേശകാര്യ സഹമന്ത്രി ശ്രി കിര്‍തി വര്‍ധന്‍ സിംഗ് അയച്ച ആശംസാ സന്ദേശ വീഡിയോയോടെ ആരംഭിച്ചു.

വൈദേഹി നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച സംഗീതനൃത്താവിഷ്‌കാരം ഭഗവദ് ഗീതയുടെ ആത്മീയ സന്ദേശങ്ങളെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും സര്‍വ്വദേശീയ ഭാഷയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു.

ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ പൈതൃകവുമായി പ്രവാസി ഇന്ത്യന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി എംബസി നടത്തുന്ന ശ്രമമാണ് ഗീതാ മഹോത്സവം. ''ഗീതയിലെ സമത്വം, ധര്‍മ്മം, നിസ്വാര്‍ത്ഥ കര്‍മ്മം എന്നീ സന്ദേശങ്ങള്‍ ഇന്നും അത്ര തന്നെ പ്രസക്തമാണെന്നും, ഇത്തരം പരിപാടികള്‍ പുതിയ തലമുറയെ അതിന്റെ മഹത്തായ മൂല്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും'' ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പ്രസ്താവിച്ചു.

ചടങ്ങില്‍ പത്മശ്രീയും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രതിഭ പ്രഹ്ലാദ് പ്രധാന അതിഥിയായി പങ്കെടുത്തു. 2023ല്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച പ്രവാസി പരിചയ് പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്നതിനാണ് ഈ പരമ്പര ലക്ഷ്യമിടുന്നത്.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026