l o a d i n g

ഗൾഫ്

വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വേകി ദമാം ഗ്ലോബല്‍ സിറ്റി ആദ്യഘട്ടം നവംബര്‍ അവസാനം തുറക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2025

ദമാം: കിഴക്കന്‍ പ്രവിശ്യയുടെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ദമാം ഗ്ലോബല്‍ സിറ്റിയുടെ ആദ്യഘട്ടം നവംബര്‍ അവസാനത്തോടെ സന്ദര്‍ശകര്‍ക്കായി തുറക്കും. ദമ്മാമിനെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിടുന്ന ഈ മെഗാ പദ്ധതി, ആറ് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് സ്ഥാപിക്കുന്നതെന്ന് കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി വക്താവ് ഫൈസല്‍ അല്‍ സഹ്‌റാനി അറിയിച്ചു.

വിനോദത്തിനും നിക്ഷേപത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഈ പദ്ധതി, പ്രാദേശിക സാമ്പത്തിക വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകും. ആദ്യ ഘട്ടത്തില്‍ ഏകദേശം 200 മില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ആകെ നിക്ഷേപം 600 മില്യണ്‍ റിയാലിലധികം കടക്കുമെന്ന്് അദ്ദേഹം പറഞ്ഞു.

ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. ദമ്മാമിനും ഖത്തീഫിനും ഇടയില്‍, അബു ഹദ്രിയ റോഡിന് സമീപം തന്ത്രപ്രധാനമായ സ്ഥലത്താണ് ഗ്ലോബല്‍ സിറ്റി സ്ഥിതി ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പടെ 16 രാജ്യങ്ങളുടെ പവലിയനുകളണ്ടാകും. ഏകദേശം 10,000 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള തുറന്ന തിയേറ്റര്‍. കൃത്രിമ തടാകത്തില്‍ ഒരുക്കിയ ഒഴുകുന്ന റെസ്റ്റോറന്റ്. ഇലക്ട്രോണിക്, വാട്ടര്‍ ഗെയിമുകള്‍ക്കായുള്ള പ്രത്യേക ഇടങ്ങള്‍ എന്നിവയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026