l o a d i n g

കേരള

പ്രസവാനന്തരം അണുബാധയേറ്റ് യുവതി മരിച്ചു, എസ്.എ.ടി ആശുപത്രിയില്‍ കുടുംബം പ്രതിഷേധിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

തിരുവനന്തപുരം: അത്യാസന്ന നിലയിലുളള രോഗിയെ അവഗണിച്ച സംഭവവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വിവാദത്തിലായിരിക്കെ, തിരുവനന്തപുരത്തെ തന്നെ എസ്.എ.ടി ആശുപത്രിക്കെതിരെയും ഗുരുതര ചികിത്സാപിഴവ് ആരോപണം. ആശുപത്രിയില്‍നിന്നുള്ള അണുബാധ മൂലമാണ് പ്രസവത്തിന് എത്തിയ യുവതി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പ്രസവത്തിന് ശേഷം നാല് ദിവസത്തിനുള്ളില്‍ ആരോഗ്യനില മോശമായ ശിവപ്രിയയെ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശിവപ്രിയ മരിച്ചതോടെ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്.

തിരുവനന്തപുരം കരിക്കകം സ്വദേശിനിയാണ് ശിവപ്രിയ. ആശുപത്രിയിലെത്തിച്ച യുവതി പ്രസവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം പനി ബാധിച്ച് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അല്‍പസമയം മുമ്പ് മരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 22നാണ് ശിവപ്രിയയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം നടന്ന ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ തുടര്‍ന്നു. 25 ന് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും മൂലം തിരികെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ അണുബാധ കണ്ടെത്തിയതോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നാണ് അണുബാധയേറ്റതെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കുടുംബം ചോദിക്കുന്നത്. കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്.

Latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി  കസ്റ്റഡിയില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍
September 24, 2026
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
September 24, 2026
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
September 24, 2026
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം  വിവാദമാകുന്നു
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം വിവാദമാകുന്നു
September 24, 2026
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;  ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍;  ഓഹരിയുടമകള്‍ക്ക്  55% ലാഭവിഹിതം
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍; ഓഹരിയുടമകള്‍ക്ക് 55% ലാഭവിഹിതം
September 24, 2026
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
September 24, 2026
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026