l o a d i n g

ഗൾഫ്

കുടുംബം മനുഷ്യനിലനില്‍പ്പിന് അനിവാര്യം - അലി ഷാക്കിര്‍ മുണ്ടേരി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

ജിദ്ദ: ഈ ലോകത്ത് മനുഷ്യന്റെ നിലനില്‍പ്പിനും സമാധാനത്തിനും കുടുംബമായി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്ലാഹീ പ്രഭാഷകനും ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായ അലി ഷാക്കിര്‍ മുണ്ടേരി അഭിപ്രായപ്പെട്ടു. കുടുംബബന്ധത്തിന്റെ വിശുദ്ധിയുമായി ബന്ധപ്പെട്ട് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ചു വരുന്ന കാമ്പയിന്റെ ഭാഗമായി 'പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ സംഘടിപ്പിച്ച 'ഇസ്ലാഹീ ഫാമിലി മീറ്റിനെ' അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയില്‍ മനുഷ്യജീവിതം ആരംഭിച്ചത് മുതലുള്ള ആശയമാണ് കുടുംബം. എന്നാല്‍ പ്രകൃതിയുടെ ഈ സംവിധാനത്തിനെതിരെ യൂറോപ്പിലും അമേരിക്കയിലുമെല്ലാം 50 വര്‍ഷം മുന്‍പ് വമ്പന്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്‌പോലെ ഇന്ന് നമ്മുടെ നാട്ടിലും കുടുംബ ജീവിതത്തിനെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തില്‍ നിന്നകന്നതിന്റെ തിക്തഫലങ്ങളനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ന് അതിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയും കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് നമ്മുടെ നാട്ടില്‍ കുടുംബ ജീവിതത്തില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഇസ്ലാമില്‍ വിശ്വാസകാര്യങ്ങള്‍ക്കൊപ്പം ഉണ്ടാകേണ്ട മറ്റു അനുഷ്ടാനങ്ങള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് കുടുംബബന്ധം നിലനിര്‍ത്തുന്നതിനുമുള്ളത്. മതത്തില്‍ നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജുമെല്ലാം നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് പ്രവാചകന്റെ മക്കാ കാലഘട്ടത്തില്‍ തന്നെ കുടുംബബന്ധത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. ആദര്‍ശത്തില്‍ ശത്രുക്കളാണെങ്കില്‍ പോലും നാം ഇത്തരം ബന്ധങ്ങളില്‍ നിന്നകലാന്‍ പാടില്ല. കുടുംബബന്ധം മുറിച്ചവന്റെ ആരാധനകളൊന്നും സ്വീകരിക്കില്ലെന്നും അങ്ങനെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ലെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. തന്റെ മരണപ്പെട്ട മാതാപിതാക്കളിലൂടെയുള്ള കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് അവരുടെ മരണത്തിന് ശേഷം മക്കള്‍ക്കുള്ള ബാധ്യതയില്‍ പെട്ടതാണെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. നമുക്കൊരുപാട് ആദര്‍ശസുഹൃത്തുക്കളും മറ്റു ബന്ധങ്ങളുമൊക്കെ ഉണ്ടാകുമെങ്കിലും അനന്തരാവകാശ സ്വത്തുക്കള്‍ ലഭിക്കുന്നത് കുടുംബബന്ധമുള്ളവര്‍ക്ക് മാത്രമാണ്.

അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026