l o a d i n g

ഗൾഫ്

അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുന്ന ഇത്തിഹാദ് റെയിലിന് അല്‍ മക്തൂം വിമാനത്താവളത്തില്‍ സ്റ്റോപ്പിന് സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

ദുബായ്: യുഎഇയുടെ ദേശീയ റെയില്‍വേ പദ്ധതിയായ ഇത്തിഹാദ് റെയിലിന് ദുബായ് വേള്‍ഡ് സെന്‍ട്രലിലെ പുതിയ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്റ്റോപ്പ് അനുവദിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട്, യാത്രക്കാര്‍ക്ക് ട്രെയിന്‍ സ്റ്റേഷനുകളില്‍ നിന്ന് തന്നെ ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കാനും സാധ്യതയുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒ പോള്‍ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

ഇത്തിഹാദ് റെയിലില്‍ അടുത്ത വര്‍ഷത്തോടെയാണ് പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുക. 2030 ഓടെ പ്രതിവര്‍ഷം ഏകദേശം 3.65 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലായിരിക്കും അതിവേഗ ട്രെയിനുകളുടെ സഞ്ചാരം. അബുദാബിക്കും ദുബായ്ക്കും ഇടയില്‍ വെറും 30 മിനിറ്റിനുള്ളില്‍ യാത്ര ചെയ്യാം. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും അയല്‍ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളായ സൗദി അതിര്‍ത്തിയിലെ ഗുവൈഫത്ത് ഒമാനിലെ സോഹാര്‍ നഗരങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. യുഎഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദൈദ് എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്.

യുഎഇയുടെ ഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ഭരണകൂടം 2024 ഏപ്രിലില്‍ പ്രഖ്യാപിച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും. 10 വര്‍ഷത്തിനുള്ളിലായായിരിക്കും മാറ്റം. 128 ബില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026