l o a d i n g

ഗൾഫ്

ഉംറ തീര്‍ത്ഥാടകനായ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കൊല്ലം ചവറ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

ജിദ്ദ: മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉംറ തീര്‍ത്ഥാടകന്‍ കൊല്ലം ചവറ പുല്ലംവയലില്‍ ലൈജു നിവാസില്‍ റഷീദ് കുഞ്ഞ് (76) ജിദ്ദ അല്‍മഹജ്ര്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ നിര്യാതനായി. നാട്ടില്‍ നിന്ന് ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാന്‍, ജിദ്ദയില്‍ ജോലിചെയ്യുന്ന മകന്‍ ഷൈജുവിന്റെ അടുത്ത് ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് ഇദ്ദേഹമെത്തിയത്. ഉംറ നിര്‍വഹിച്ചശേഷം മകനോടൊപ്പം ജിദ്ദയില്‍ കഴിയുമ്പോഴാണ് അസുഖബാധിതനായത്. തലചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അല്‍മഹജ്ര്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. അസുഖ വിവരമറിഞ്ഞ് മക്കളായ ലൈജുവും ബൈജുവും നാട്ടില്‍ നിന്ന് ജിദ്ദയില്‍ എത്തിയിരുന്നു.

സംസ്ഥാന റവന്യൂ വകുപ്പില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം കരുനാഗപ്പള്ളി താലൂക്ക് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. കുടുംബത്തിന്റെയും നാട്ടിലെ പ്രവാസികളുടെയും ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ മൃതദേഹം ഇന്ന് രാവിലെ റുവൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. റുവൈസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും നിരവധി പ്രവാസികളും സ്വദേശികളും പങ്കടുത്തു. കെഎംസിസി വെല്‍ഫെയര്‍ വിംഗ് നടപടിക്രമങ്ങളുടെ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.

നൂര്‍നിസയാണ് ഭാര്യ. മക്കള്‍: ലൈജു (ആമീസ് പാരഡൈസ്, ചവറ), ബൈജു (പോലീസ് ഐ.ടി വിഭാഗം, തിരുവനന്തപുരം), ഷൈജു (ജിദ്ദ). മരുമക്കള്‍: സുമയ്യ (വനം വകുപ്പ് ഉദ്യോഗസ്ഥ), ഡോ.ജാസ്മിന്‍ (ആയുര്‍വേദ കോളജ്, തിരുവനന്തപുരം), സൗഫിയ എന്നിവര്‍.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026