l o a d i n g

സാംസ്കാരികം

ഷാര്‍ജ അന്താരാഷ്ട്ര ബുക് ഫെയറില്‍ അവസാന ദിവസം അവസാനത്തെ കവിതകളുമായി നാസര്‍ നാഷ്‌കോ

Thumbnail

ഷാര്‍ജ: റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവ കാരുണ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന നാസര്‍ നാഷ്‌കോയുടെ കവിതാ സമാഹാരമായ ''എന്റെ അവസാനത്തെ കവിതകള്‍ ' എന്ന പുസ്തകം പ്രസിദ്ധ സമൂഹിക സംസ്‌കാരിക പ്രവര്‍ത്തകയും ദുബായ് മലയാളി അസ്സോസിയേഷന്‍ (DMA) പ്രസിഡന്റുമായ അജിത അനീഷ് ആദ്യപ്രതി പ്രമുഖ മലയാള സാഹിത്യകാരിയായ അബ്ദിയ ഷെഫീനക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

എഴുത്തുകാരനും പ്രാസംഗികനുമായി ബഷീര്‍ തിക്കോടി പ്രോഗ്രാം അവതാരകന്‍ ആയിരുന്നു. സാഹിത്യകാരനും സ്ഥിതി പബ്ലിക്കേഷന്‍സ് സാരഥിയുമായ വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി. സിനിമ താരം ദേവിക അവതാരികയായിരുന്ന പ്രോഗ്രാമില്‍ എഴുത്തുകാരി ഹണി ഭാസ്‌കര്‍, കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍, MIT മൂസ്സ യുടെ ഡയറക്ടര്‍ ഷാജി, ഗീത മേനോന്‍, സിനിമ പ്രവര്‍ത്തകന്‍ ഇര്‍ഷാദ് ഇക്ബാല്‍, അഷ്‌റഫ് കച്ചേരി, ഹരിതം പബ്ലിഷേഴ്‌സ് സ്ഥാപകന്‍ പ്രതാപന്‍ തായാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

26 കവിതകള്‍ 64 പേജില്‍ അടങ്ങിയ ഈ കവിത സമാഹാരം ജാതിയും, മതസ്പര്‍ദ്ധയും, നിറ, ദേശ വ്യത്യാസമില്ലാതെ കഴിഞ്ഞിരുന്ന കേരള സംസ്‌കാരത്തിലൂടെയും, യുദ്ധ കെടുതികളില്‍ അലയുന്ന ഫലസ്തീയന്‍ ജനതയിലൂടെയും കടന്നു കര്‍ണാടകയിലെ ദേവദാസി സമ്പ്രദായത്തിന്റെ തിരുത്തപ്പെടേണ്ട വിശ്വാസങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന ഒരു കവിത സമാഹാരമാണിത്. മനുഷ്യനെ മറയ്ക്കുന്ന ലഹരിക്കെതിരെ ആഞ്ഞടിക്കുന്ന ഈ കവിത സമാഹാരം, ലഹരിയൊഴിവാക്കിയാല്‍ എങ്ങനെ ജീവിത വിജയം കരസ്ഥമാക്കാമെന്നുള്ള ഒരു പാഠവും നല്‍കുന്നുണ്ട്.

സൗദി ജയില്‍ കഴിയുന്ന റഹീമും, യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയും കടന്നു വരുന്ന കവിത സമാഹാരം, യു എ എ-സൗദി അറേബ്യ എന്ന രാജ്യങ്ങളുടെ സംസ്‌കാരത്തിന്റെയും കരുതലിന്റെയും ഭൂപഠനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. പാര്‍ശ്വവല്‍ക്കരിക്കാത്ത സത്യ സന്ധമായ ചിന്തകളുടെ ഒരു ഉള്ളടക്കമാണ് നാസര്‍ നാഷ്‌കോയുടെ ''എന്റെ അവസാനത്തെ കവിതകള്‍''എന്ന കവിതാ സമാഹാരം. ഹരിതം ബുക്‌സ് ആണ് പബ്ലിഷേഴ്‌സ്.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026