l o a d i n g

ഗൾഫ്

അറിവിന്റെ വികാസവും പ്രസരണവും നടക്കാതെ ഒരു സമൂഹത്തിനും അഭിമാനകരമായ നിലനിൽപ് സാധ്യമല്ല – ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2025



ജിദ്ദ: അറിവിന്റെ വികാസവും പ്രസരണവും യഥാവിധി നടക്കാതെ ഒരു സമൂഹത്തിനും അഭിമാനകരമായ നിലനിൽപ് സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, ആഗോള പണ്ഡിത സഭാ അംഗവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു.

ഹ്രസ്വ സന്ദർശനാർത്ഥം സൌദി അറേബ്യയിലെത്തിയ ഡോ. നദ് വിക്കും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ യു. ഷാഫി ഹാജിക്കും സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിയും ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റിയും സംയുക്തമായി നൽകിയ സ്വീകരണ യോഗത്തിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറിവാണ് ഇസ്ലാമിന്റെ ജീവവായു, അതിനാൽ തന്നെ അറിവിനാൽ സമ്പന്നമാകാതെ ഒരു സമൂഹത്തിനും സമുദ്ധാരണം സാധ്യമല്ല. കേരളത്തിൽ അനേകം സ്ഥാപനങ്ങൾ ഈ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ദൗത്യം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന വിശാല ചിന്തയിൽ നിന്നാണ് ദാറുൽ ഹുദാ രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. മത വിദ്യയോടൊപ്പം ഭൌതിക വിദ്യയും ഭാഷാ നൈപുണ്യവും സമന്വയിച്ച ഭാവി പണ്ഡിതരെ വാർത്തെടുക്കുകയാണ് ദാറുൽ ഹുദാ ആത്യന്തികമായി ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറമെ കേരളേതര ഇന്ത്യൻ സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര തലങ്ങളിലും ഈ ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള ദാറുൽ ഹുദായുടെ മുന്നേറ്റും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ദാറുൽ ഹുദായുടെ ശിൽപ്പികളായ മഹാത്മാക്കളെുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഈ വഴിയേ പ്രാർത്ഥനാപൂർവ്വം ഇനിയും ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ മുസ്‌ലിംകളുടെ വിശ്വാസ-ആചാര സംരക്ഷണത്തിന് എന്നും അനുഗ്രഹീത നേതൃത്വമുണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് ആ ധർമ്മം നിർവ്വഹിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചാരകരാകാനും കഴിയുന്നവരെല്ലാം അതിൽ ഭാഗവാക്കാകാനും അദ്ദേഹം പ്രവാസികളോട് അഭ്യർത്ഥിച്ചു.

ദാറുൽ ഹുദാ ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യ പ്രഭാഷണം നടത്തി. സമസ്തയുടെ അഭിമാന സ്ഥാപനമായ ദാറുൽ ഹുദായുടെ ശിൽപികളെ പ്രാർത്ഥനാപൂർവം സ്മരിച്ച അദ്ദേഹം സ്ഥാപനത്തിൻറെ നിലവിലെ പ്രവർത്തനങ്ങളുടെ വൈപുല്യവും ഇനിയുള്ള അതിന്റെ മഹത്തായ ലക്ഷ്യങ്ങളും ചെയ്തു തീർക്കേണ്ട ദൗത്യങ്ങളും വിശദീകരിച്ചു. കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം വഹിക്കുന്ന ദാറുൽ ഹുദായൊടൊപ്പം ചേർന്നുനിൽക്കാനും ആ മഹൽ സ്ഥാപനത്തിൻറെ അഭ്യുദയകാംക്ഷികളാകളായി അതിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും അദ്ദേഹം പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

എസ്.ഐ.സി ജിദ്ദ ചെയർമാൻ മുസ്തഫ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്, എസ്.ഐ.സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റും ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി ചെയർമാനുമായ സയ്യിദ് ഉബൈദുല്ലാഹ് തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാമൂഹിക ജാഗരണ പ്രവർത്തനങ്ങളിൽ ദാറുൽ ഹുദായും ഡോ. ബഹാഉദ്ദീൻ നദ് വിയും വഹിക്കുന്ന പങ്ക് വിശദീകരിച്ച തങ്ങൾ ഈ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാൻ എസ്.ഐ.സി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കളെ അറിയിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, എസ്.ഐ.സി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ അബൂബക്കർ ദാരിമി ആലമ്പാടി, കെ.എം.സി.സി സൗദി നാഷണൽ സെക്രട്ടറി നാസർ വെളിയങ്കോട്,, എസ്.ഐ.സി ജിദ്ദ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാനി എന്നിവർ സദസ്സിദ് ആശംസകളറിയിച്ച് സംസാരിച്ചു.

ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ഉപാധ്യക്ഷൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ആമുഖഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, കോയമോൻ മൂന്നിയൂർ, ലത്തീഫ് കാപ്പിൽ, ഇസ്മായിൽ മുണ്ടക്കുളം, റഫീഖ് കൂളത്ത്, അബ്ദുൽ ജബ്ബാർ ഹുദവി, അൻവർ ഹുദവി, സുഹൈൽ ഹുദവി, കെ.പി. അബ്ദുൽ റഹ്മാൻ ഹാജി കൊണ്ടോട്ടി, ഉണ്ണീൻ ഹാജി തിരൂർക്കാട്, സൈനുൽ ആബിദ് കാരി തുടങ്ങിയവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.

ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. കോയ മൂന്നിയൂർ സ്വാഗതവും എസ് ഐ സി ജിദ്ദ ട്രെഷറർ ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.

Latest News

സൗദിയിലേക്കുള്ള സര്‍വീസുകള്‍  30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
സൗദിയിലേക്കുള്ള സര്‍വീസുകള്‍ 30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
November 13, 2026
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026