l o a d i n g

ഗൾഫ്

ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് റിക്കാര്‍ഡ് പങ്കാളിത്തത്തോടെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

ദോഹ: 60ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം കുറിച്ചു. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എഡിഷനാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കി. വാണിജ്യ, വ്യവസായ മന്ത്രി ഷേഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നിരവധി അംബാസഡര്‍മാര്‍, പ്രമുഖ അതിഥികള്‍, ബിസിനസ്സ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ ട്രെന്‍ഡുകളും സുസ്ഥിര ടൂറിസവും ശ്രദ്ധയാകര്‍ഷിക്കുന്നു. ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാഅദ് ബിന്‍ അലി അല്‍-ഖര്‍ജി ആഗോള ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ അവതരിപ്പിച്ചു.

സാങ്കേതിക വിദ്യ, സുസ്ഥിര വികസനം, ഉത്തരവാദിത്തപരമായ യാത്ര തുടങ്ങി ഭാവിയിലെ ടൂറിസത്തെ നയിക്കാനിരിക്കുന്ന മേഖലകളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇവന്റിന്റെ പ്രധാന ആകര്‍ഷണമായി തുടരുന്നത് ഗ്ലോബല്‍ വില്ലേജാണ്. പതിനൊന്നിലധികം രാജ്യങ്ങളുടെ നൃത്തസംഗീത പ്രകടനങ്ങള്‍, കരകൗശലം, പാരമ്പര്യ കഥകള്‍, ഭക്ഷണങ്ങള്‍ എന്നിവ സന്ദര്‍ശകരെ ആകര്‍ഷിച്ചു. സാംസ്‌കാരിക വൈവിധ്യവും രാജ്യാന്തര സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിന് ഗ്ലോബല്‍ വില്ലേജ് നിര്‍ണായക സ്ഥാനമെന്ന് സംഘാടകര്‍ പറഞ്ഞു.

ദിവസം മുഴുവന്‍ നടന്ന മീറ്റിങ്ങുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, നെറ്റ്വര്‍ക്കിംഗ് സെഷനുകള്‍ എന്നിവയില്‍ ട്രാവല്‍ ഇന്‍ഡസ്ട്രിയുടെ പുതിയ ട്രെന്‍ഡുകളായ ഇക്കോ-ഫ്രണ്ട്‌ലി യാത്ര, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡിജിറ്റല്‍ മാറ്റങ്ങള്‍, യാത്രക്കാരുടെ മാറുന്ന സ്വഭാവം, വെല്‍നെസ് ആന്‍ഡ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026