l o a d i n g

ഗൾഫ്

മ്യൂസിക്കല്‍ റൈനിന്റെ സംഗീത വിരുന്നില്‍ ഷിഫാന ഷാജിക്ക് ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

ജിദ്ദ: മ്യൂസിക്കല്‍ റൈനിന്റെ ബാനറില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച സംഗീത വിരുന്നില്‍ പ്രമുഖ ഗായിക ഷിഫാന ഷാജിയെ ആദരിച്ചു. യു എ ഇ യിലെ പ്രധാന വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ച് പ്രസിദ്ധയായ ഷിഫാന ഷാജി ആദ്യമായാണ് ജിദ്ദയിലെ സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.

ജിദ്ദ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍. പ്രമുഖ ഗായകരായ മിര്‍സ ഷരീഫ്, ജമാല്‍ പാഷ, മുംതാസ് അബ്ദുല്‍ റഹ്‌മാന്‍, സോഫിയ സുനില്‍ തുടങ്ങിയ ജിദ്ദയുടെ മുന്‍ നിര ഗായകരുടെ സാനിധ്യത്തില്‍ ആണ് ആദരാവ് ചടങ്ങ് സംഘടിപ്പിച്ചത്.

ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങള്‍ അനായാസം വഴങ്ങുന്ന ഷിഫാന ഷാജി ശ്രുതി മധുരമായ അനുഗ്രഹീതമായ ശബ്ദംകൊണ്ട് ജിദ്ദയിലെ സംഗീത ആസ്വാദകരുടെ മനം കവര്‍ന്നു. മ്യൂസിക്കല്‍ റൈന്‍ ചെയര്‍മാന്‍ ഹസ്സന്‍ കൊണ്ടോട്ടി പുരസ്‌കാരം നല്‍കി. ജിദ്ദയിലെ മുന്‍ നിര ഗായകര്‍ക്കൊപ്പം ആദ്യ വേദിയില്‍ തന്നെ ഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും തുടര്‍ന്നുള്ള ദിനങ്ങളില്‍ സംഗീത രംഗത്ത് ജിദ്ദക്ക് തന്റെ സേവനം ഉണ്ടാകുമെന്നും മ്യൂസിക്കല്‍ റൈന്‍ തന്നെ പരിഗണിച്ചതിന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഷിഫാന ഷാജി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് വലിയോറ, റഹീം കാക്കൂര്‍, മുബാറക് വാഴക്കാട്, നാണി, മാസിന്‍, ജമാല്‍, ബീഗം ഖദീജ, തുടങ്ങിയ ഗായകരും ഗാനങ്ങള്‍ ആലപിച്ചു. സീതി കൊളക്കാടന്‍, വാസു ഹംദാന്‍, ഖാജ മീരാന്‍, ബഷീര്‍ പരുത്തി കുന്നന്‍, സാദിഖലി തുവ്വൂര്‍, അബ്ദുള്ള മുക്കണ്ണി, അയ്യൂബ് മാസ്റ്റര്‍, സിയാദ് കൊക്കര്‍, മന്‍സൂര്‍ വയനാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹസ്സന്‍ കൊണ്ടോട്ടി സ്വാഗതവും. ഗഫൂര്‍ മാഹി നന്ദിയും പറഞ്ഞു. നിസാര്‍ മടവൂര്‍ അവതാരകനായിരുന്നു.

അഷ്‌റഫ് ചുക്കന്‍ യൂസുഫ് കോട്ട ഷാജി റോയല്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എമിറേറ്റ്‌സില്‍ നിന്നും കിട്ടിയ പിന്തുണയേക്കാള്‍ പതിന്മടങ്ങ് സന്തോഷം നല്‍കുന്നതാണ് ജിദ്ദക്കാര്‍ നല്‍കിയ സ്‌നേഹം എന്ന് ഷിഫാനയുടെ പിതാവ് ഷാജി പറഞ്ഞു ഷിഫാനയുടെ കലാ കുടുംബവും പരിപാടിയില്‍ പങ്കെടുത്തു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026